- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ സംസ്‌കൃതി വനിതാവിഭാഗം ഭരണസമിതി അംഗം നാട്ടിൽ നിര്യാതയായി; ഗീതാ വിജയകുമാറിന്റെ മരണം വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ
ഖത്തർ സംസ്‌ക്യതിയുടെ വനിതാവിഭാഗം ഭരണസമിതി അംഗമായിരുന്ന ഗീത വിജയകുമാർ (50) നാട്ടിൽ വെച്ച് നിര്യാതയായി. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ. ഇന്നലെ കാലത്തായിരുന്നു അന്ത്യം. ശവസംസ്‌കാരം ഇന്ന് വടക്കെകാടുള്ള സ്വവസതിയിൽ നടക്കും. സംസ്‌കൃതി ജനറൽസെക്രട്ടറി കെ കെ ശങ്കരൻ , പ്രസിഡന്റ് എ കെ ജലീൽ മുൻ ജനറൽസെക്രട്ടറി പി എൻ ബാബുരാജൻ തുടങ്ങിയവർ ശവസംസ്‌കാരചടങ്ങിൽ പങ്കെടുക്കും. സംസ്‌കൃതി മുൻ സെക്രട്ടറിയും ട്രഷററും ആയ തിരുവളയന്നൂർ പാലക്കുഴി വിജയകുമാറിന്റെ ഭാര്യയാണ്. ജിഷ്ണു വിജയ്, വിഷ്ണു വിജയ് എന്നിവർ മക്കളാണ്. പെഴുങ്കാട്ടിൽ ശശി (LIC) സഹോദരനും പാലക്കുഴി രാധാകൃഷ്ണൻ ഭർതൃസഹോദരനുമാണ്. സംസ്‌കൃതി അനുശോചിച്ചു: ഗീത വിജയകുമാറിന്റെ ആകസ്മിക നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി. സംസ്‌കൃതിക്ക് തീരാനഷ്ടമാണ് ഗീതാവിജയകുമാറിന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന് പ്രസിഡന്റ് എ കെ ജലീൽ , ജനറൽസെക്രട്ടറി കെ കെ ശങ്കരൻ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഖത്തർ സംസ്‌ക്യതിയുടെ വനിതാവിഭാഗം ഭരണസമിതി അംഗമായിരുന്ന ഗീത വിജയകുമാർ (50) നാട്ടിൽ വെച്ച് നിര്യാതയായി. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ. ഇന്നലെ കാലത്തായിരുന്നു അന്ത്യം.
ശവസംസ്‌കാരം ഇന്ന് വടക്കെകാടുള്ള സ്വവസതിയിൽ നടക്കും. സംസ്‌കൃതി ജനറൽസെക്രട്ടറി കെ കെ ശങ്കരൻ , പ്രസിഡന്റ് എ കെ ജലീൽ മുൻ ജനറൽസെക്രട്ടറി പി എൻ ബാബുരാജൻ തുടങ്ങിയവർ ശവസംസ്‌കാരചടങ്ങിൽ പങ്കെടുക്കും.
സംസ്‌കൃതി മുൻ സെക്രട്ടറിയും ട്രഷററും ആയ തിരുവളയന്നൂർ പാലക്കുഴി വിജയകുമാറിന്റെ ഭാര്യയാണ്. ജിഷ്ണു വിജയ്, വിഷ്ണു വിജയ് എന്നിവർ മക്കളാണ്. പെഴുങ്കാട്ടിൽ ശശി (LIC) സഹോദരനും പാലക്കുഴി രാധാകൃഷ്ണൻ ഭർതൃസഹോദരനുമാണ്.
സംസ്‌കൃതി അനുശോചിച്ചു: ഗീത വിജയകുമാറിന്റെ ആകസ്മിക നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി. സംസ്‌കൃതിക്ക് തീരാനഷ്ടമാണ് ഗീതാവിജയകുമാറിന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന് പ്രസിഡന്റ് എ കെ ജലീൽ , ജനറൽസെക്രട്ടറി കെ കെ ശങ്കരൻ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.