ഹൂസ്റ്റൺ: അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന ഹ്യുസ്റ്റനിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, ഷിക്കാഗോ ഗീതാമണ്ഡലം പ്രസിഡന്റ്  ജയ് ചന്ദ്രൻ സന്ദർശിച്ചു. ഈ ക്ഷേത്രം അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ അഭിമാനം ഉയർത്തുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പാട് വിശ്വാസികളുടെ കഠിനാധ്വാനത്തിന്റെയും അർപണ ബോധത്തിന്റെയും ഉത്തമോദാഹരണം ആണ് ,തികച്ചും കേരളീയ മാതൃകയിൽ പണി കഴിപ്പിക്കുന്ന ഈ ക്ഷേത്രം എന്നതിൽ സംശയമില്ല. ചരിത്ര പ്രാധാന്യം ഉള്ള ഈ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തന ങ്ങളിൽ പങ്കാളികൾ ആവാൻ അമേരിക്കയിലെ എല്ലാ വിശ്വാസികളും മുന്നോട്ടു വരേണ്ടതുണ്ട്.

കെ എച് എസ് പ്രസിഡന്റ് ഷണ്മുഖൻ വല്ല്യാശ്ശേരി അദ്ദേഹത്തിന് സ്വാഗതമരുളി സംസാരിച്ചു. ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തിനു ഗീതാമണ്ഡലത്തിലെ അംഗങ്ങളുടെ സാന്നിധ്യവും പിന്തുണയും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു .ക്ഷേത്ര നിർമ്മാണ നിധിയിലേക്കുള്ള സംഭാവന  ജയ് ചന്ദ്രൻ ഷണ്മുഖന് കൈമാറി. കെ എച് എൻ എ ട്രസ്റ്റീ ബോർഡ് ചെയർമാൻ ശശിധരൻ നായർ, ജോയിന്റ് സെക്രട്ടറി രഞ്ജിത് നായർ, കെ എച് എസ് ഭാരവാഹികൾ ആയ അശോകൻ കേശവൻ, ഗോപാലകൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേത്രത്തിന്റെ കുംഭാഭിഷേക ചടങ്ങുകൾ ഏപ്രിൽ 23 നു നടക്കും.