- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിച്ചുള്ള പോക്ക് ആപൽക്കരമാവും; മന്ത്രിയാകാന്മാത്രം വളർന്നുവെന്നു തോന്നിക്കാണും; ബിജെപിയുമായുള്ള ചങ്ങാത്തം ഗോത്രമഹാ സഭയിൽ ചർച്ച ചെയ്തിട്ടുമില്ല; സികെ ജാനുവിന്റേത് മികച്ച ഓഫറിനെ തുടർന്നുള്ള മാറ്റമെന്ന് ഗീതാനന്ദൻ മറുനാടനോട്
കണ്ണൂർ: ബിജെപി യിൽനിന്നു സി.കെ. ജാനുവിന് വലിയ ഓഫർ ലഭിച്ചതായിരിക്കാം അവരുടെ പുതിയ നീക്കത്തിനു പിന്നിലെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ ആരോപിച്ചു. കണ്ണൂരിൽ 'മറുനാടൻ മലയാളിയോട് ' പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവർ ഇതുവരേയും എൻ.ഡി.എ യുമായി ബന്ധപ്പെടുന്ന കാര്യത്തെക്കുറിച്ച് സംഘടനാതലത്തിൽ ചർച്ച ചെയ്തിട്ടില്ല. മാത്രമല്ല ആദിവാസി ഗോത്രമഹാസഭാ പ്രസിഡണ്ട് സ്ഥാനം രാജിവച്ചിട്ടുമില്ല-ഗീതാനന്ദൻ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ മന്ത്രിയാവാനോ മറ്റ് ഉന്നതസ്ഥാനങ്ങൾ നേടാനോ താൻ ഉയർന്നുവെന്ന തോന്നൽ സി.കെ.ജാനുവിലുണ്ടായിരിക്കാം. എന്നാൽ തനിച്ചുള്ള പോക്ക് അവർക്കു തന്നെ ആപൽക്കരമാവുമെന്ന് ഗീതാനന്ദൻ പറഞ്ഞു. ആദിവാസി ഗോത്രമാഹാസഭയിൽ അവർ അൺഫിറ്റാണെന്ന് തോന്നലും ഉണ്ടായതായി സംശയിക്കുന്നു. ആദിവാസി മുന്നേറ്റത്തിൽ നേതൃത്വത്തിലില്ലാതെ അവർക്ക് എന്ത് ചെയ്യാൻ കഴിയും. സർക്കാർതലത്തിൽ പ്രശ്‌നങ്ങൾ നേരിടാൻ സംഘടനക്ക് ശേഷിയുണ്ട്. എന്നാൽ ലീഡർഷിപ്പിൽ ആളില്ലാത്തത് പ്രസ്ഥാനത്തിന് ക്ഷീണമുണ്ടാക്കും. വലിയ സ്ഥാനത്തെത്താൻ ശേഷി നേടി
കണ്ണൂർ: ബിജെപി യിൽനിന്നു സി.കെ. ജാനുവിന് വലിയ ഓഫർ ലഭിച്ചതായിരിക്കാം അവരുടെ പുതിയ നീക്കത്തിനു പിന്നിലെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ ആരോപിച്ചു. കണ്ണൂരിൽ 'മറുനാടൻ മലയാളിയോട് ' പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അവർ ഇതുവരേയും എൻ.ഡി.എ യുമായി ബന്ധപ്പെടുന്ന കാര്യത്തെക്കുറിച്ച് സംഘടനാതലത്തിൽ ചർച്ച ചെയ്തിട്ടില്ല. മാത്രമല്ല ആദിവാസി ഗോത്രമഹാസഭാ പ്രസിഡണ്ട് സ്ഥാനം രാജിവച്ചിട്ടുമില്ല-ഗീതാനന്ദൻ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ മന്ത്രിയാവാനോ മറ്റ് ഉന്നതസ്ഥാനങ്ങൾ നേടാനോ താൻ ഉയർന്നുവെന്ന തോന്നൽ സി.കെ.ജാനുവിലുണ്ടായിരിക്കാം. എന്നാൽ തനിച്ചുള്ള പോക്ക് അവർക്കു തന്നെ ആപൽക്കരമാവുമെന്ന് ഗീതാനന്ദൻ പറഞ്ഞു.
ആദിവാസി ഗോത്രമാഹാസഭയിൽ അവർ അൺഫിറ്റാണെന്ന് തോന്നലും ഉണ്ടായതായി സംശയിക്കുന്നു. ആദിവാസി മുന്നേറ്റത്തിൽ നേതൃത്വത്തിലില്ലാതെ അവർക്ക് എന്ത് ചെയ്യാൻ കഴിയും. സർക്കാർതലത്തിൽ പ്രശ്‌നങ്ങൾ നേരിടാൻ സംഘടനക്ക് ശേഷിയുണ്ട്. എന്നാൽ ലീഡർഷിപ്പിൽ ആളില്ലാത്തത് പ്രസ്ഥാനത്തിന് ക്ഷീണമുണ്ടാക്കും. വലിയ സ്ഥാനത്തെത്താൻ ശേഷി നേടിയെന്ന് അവർക്ക് തോന്നിയിരിക്കാമെന്ന് ഗീതാനന്ദൻ പറഞ്ഞു.
ഗോത്രമഹാസഭയുമായി ഇതുവരെ സഹകരിച്ച വിവിധ സംഘടനകളും വ്യക്തികളും സി.കെ.ജാനുവിന്റെ ഇപ്പോഴുള്ള നീക്കത്തിൽ പ്രതിഷേധത്തിലാണ്. ബത്തേരിയിൽ ബിജെപി. മുന്നണി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് ബിജെപി. തീരുമാനിച്ചിട്ടുള്ളത്. ജനാധിപത്യ ഊരുവികസന മുന്നണിക്കും ഗോത്രമഹാസഭക്കും ജാനുവിന്റെ പുതിയ നീക്കത്തിൽ താത്പര്യമില്ല. ജാനുവിനോടൊപ്പം രണ്ടു ദശാബ്ദക്കാലം ഒരുമിച്ചുനിന്ന് പോരാടിയ ആദിവാസി സംഘടനാ പ്രവർത്തകർ സംഘടനയെ മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ബത്തേരിയിൽ ജാനു അതിന്റെ ഫലം അനുഭവിക്കുമെന്നു പേരു വെളിപ്പെടുത്താത്ത ഒരു നേതാവ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ.ജാനു വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിക്കും. രാവിലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ചർച്ച നടത്തിയ ശേഷമാണ് ജാനു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ജാനുവിന് എൻ.ഡി.എ കലവറയില്ലാത്ത പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ജാനുവിനെ പിന്തിരിപ്പിക്കാൻ ഗീതാനന്ദനും കൂട്ടരും ശ്രമിച്ചിരുന്നു. എന്നാൽ വഴങ്ങിയില്ല.
ഈ സാഹചര്യത്തിലാണ് ജാനുവിനെ തള്ളി ഗീതാനന്ദനും കൂട്ടരും പരസ്യമായി രംഗത്ത് വന്നത്. ഗോത്രമഹാസഭയും ജനാധിപത്യ ഊര് വികസന മുന്നണിയും മത്സരിക്കുന്നില്ലെന്ന് തീരുമാനമെടുത്തതിനാൽ സി.കെ ജാനുവിനെ പിന്തുണയ്ക്കില്ലെന്ന് ഗീതാനന്ദൻ അടക്കമുള്ള ഗോത്രമഹാസഭ നേതാക്കൾ ജാനുവിനെ അറിയിച്ചിരുന്നു.