- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗീതു ഡാനിയലിന് ഗവേഷണ പുരസ്‌കാരം
കല്പറ്റ: ഇന്ത്യൻ അക്കാദമിക് റിസർച്ച് അസ്സോസിയേഷന്റെ 2017 ലെ മികച്ച ഗവേഷകയ്ക്കുള്ള പുരസ്‌കാരം വയനാട് സ്വദേശിനിയായ ഗീതു ഡാനിയലിന് ലഭിച്ചു. കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ ക്‌ളിനിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തുന്നു. നിരവധി രാജ്യാന്തര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കൃതി ഖത്തർ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം സരുൺ മാണി ആടുകാലിലിന്റെ ഭാര്യയും, കോയമ്പത്തൂർ കാവനാൽ കെ. വി. ഡാനിയലിന്റേയും, ലീലാമ്മ ഡാനിയലിന്റേയും മകളുമാണ്. നിരവധി ദേശീയ-അന്തർദേശീയ ശാസ്ത്ര ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായും, നിരൂപകയായും പ്രവർത്തിച്ച് വരുന്നു. റോയൽ സൊസൈറ്റി ഓഫ് ബയോളജി (യു.കെ) യുടെ ചാർട്ടേർഡ് ബയോളജിസ്റ്റ് ബഹുമതി, യംഗ് സയന്റിസ്റ്റ് അവാർഡ് (2016), ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡ് (2016) എന്നിവയും ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 22 ന് തിരുച്ചിറപ്പള്ളിയിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും.
കല്പറ്റ: ഇന്ത്യൻ അക്കാദമിക് റിസർച്ച് അസ്സോസിയേഷന്റെ 2017 ലെ മികച്ച ഗവേഷകയ്ക്കുള്ള പുരസ്‌കാരം വയനാട് സ്വദേശിനിയായ ഗീതു ഡാനിയലിന് ലഭിച്ചു. കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ ക്‌ളിനിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തുന്നു. നിരവധി രാജ്യാന്തര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്‌കൃതി ഖത്തർ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം സരുൺ മാണി ആടുകാലിലിന്റെ ഭാര്യയും, കോയമ്പത്തൂർ കാവനാൽ കെ. വി. ഡാനിയലിന്റേയും, ലീലാമ്മ ഡാനിയലിന്റേയും മകളുമാണ്. നിരവധി ദേശീയ-അന്തർദേശീയ ശാസ്ത്ര ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായും, നിരൂപകയായും പ്രവർത്തിച്ച് വരുന്നു.
റോയൽ സൊസൈറ്റി ഓഫ് ബയോളജി (യു.കെ) യുടെ ചാർട്ടേർഡ് ബയോളജിസ്റ്റ് ബഹുമതി, യംഗ് സയന്റിസ്റ്റ് അവാർഡ് (2016), ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡ് (2016) എന്നിവയും ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 22 ന് തിരുച്ചിറപ്പള്ളിയിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും.