- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസബയുടെ പ്രത്യേക സ്‌ക്രീനിങ്, എല്ലാവരും ശ്രദ്ധിച്ചല്ലോ അല്ലേ; പാർവ്വതിയുടെ പ്രതികരണത്തിൽ എരിവും പുളിയും ചേർത്ത എല്ലാവർക്കും നന്ദി; പരിഹാസവുമായി ഗീതു മോഹൻദാസ്
തിരുവനന്തപുരം: ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ നടൻ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അദ്ദേഹത്തിന്റെ കഥാപാത്രം സി ഐ രാജൻ സഖറിയയെയും വിമർശിച്ച നടി പാർവ്വതി സൈബർലോകത്ത് അതിരൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. മമ്മൂട്ടി ഫാൻസുകാർ പാർവതിയെ ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്. അസഭ്യം വിളിച്ചു കൊണ്ടും ചിലർ പ്രതികരിക്കുന്നു. ഇത്തരക്കാരുടെ പ്രതികരത്തിൽ പൊറുതി മുട്ടിയിരിക്കയാണ് നടി. മമ്മൂട്ടിയെ വിമർശിക്കാൻ പാർവ്വതി ആരെന്ന തരത്തിലായിരുന്നു പ്രതികരണങ്ങൾ. ആരാധകരുടെ വാക്കുകൾ അതിരുകടക്കുകയും ചെയ്തിരുന്നു. ഇത്തരക്കാർക്കെതിരെ പ്രതികരണവുമായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇത്തരക്കാരെ പരിഹസിച്ച് ഗീതുവിന്റെ പ്രതികരണം. വനിതാ സംഘടനയായ ഡബ്ലുസിസി വക കസബയുടെ പ്രത്യേക സ്‌ക്രീനിങ് എന്നാണ് പോസ്റ്റിന് തലക്കെട്ട് നൽകിയിരിക്കുന്നത്. ഇങ്ങനെ തലക്കെട്ട് നൽകിയതോടെ നിങ്ങളുടെ ശ്രദ്ധിക്കപ്പെട്ടുവല്ലോ എന്ന പരിഹാസവും ഗീതു തൊടുത്തു വിടുന്നു. തന്റെ സുഹൃത്ത് പാർവ്വതിയുടെ പ്രതികരണത്തിൽ
തിരുവനന്തപുരം: ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ നടൻ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അദ്ദേഹത്തിന്റെ കഥാപാത്രം സി ഐ രാജൻ സഖറിയയെയും വിമർശിച്ച നടി പാർവ്വതി സൈബർലോകത്ത് അതിരൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. മമ്മൂട്ടി ഫാൻസുകാർ പാർവതിയെ ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്.
അസഭ്യം വിളിച്ചു കൊണ്ടും ചിലർ പ്രതികരിക്കുന്നു. ഇത്തരക്കാരുടെ പ്രതികരത്തിൽ പൊറുതി മുട്ടിയിരിക്കയാണ് നടി. മമ്മൂട്ടിയെ വിമർശിക്കാൻ പാർവ്വതി ആരെന്ന തരത്തിലായിരുന്നു പ്രതികരണങ്ങൾ. ആരാധകരുടെ വാക്കുകൾ അതിരുകടക്കുകയും ചെയ്തിരുന്നു. ഇത്തരക്കാർക്കെതിരെ പ്രതികരണവുമായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് രംഗത്തെത്തി.
തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇത്തരക്കാരെ പരിഹസിച്ച് ഗീതുവിന്റെ പ്രതികരണം. വനിതാ സംഘടനയായ ഡബ്ലുസിസി വക കസബയുടെ പ്രത്യേക സ്‌ക്രീനിങ് എന്നാണ് പോസ്റ്റിന് തലക്കെട്ട് നൽകിയിരിക്കുന്നത്. ഇങ്ങനെ തലക്കെട്ട് നൽകിയതോടെ നിങ്ങളുടെ ശ്രദ്ധിക്കപ്പെട്ടുവല്ലോ എന്ന പരിഹാസവും ഗീതു തൊടുത്തു വിടുന്നു.
തന്റെ സുഹൃത്ത് പാർവ്വതിയുടെ പ്രതികരണത്തിൽ എരിവും പുളിയും ചേർത്ത എല്ലാവർക്കും നന്ദി എന്ന് പോസ്റ്റിൽ ഗീതു കുറിച്ചു. ഇത്തരം ആക്രമണങ്ങൾ സൈബർ അധിക്ഷേപമായി കണക്കാക്കുമെന്നും ഗീതു മുന്നറിയിപ്പ് നൽകുന്നു.