- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രൈസ്തവ സഭകളിൽ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങൾ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്; പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകൾ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവൽക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിത്; യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവർക്കെതിരെ യേശു ക്രിസ്തു ചാട്ടവാർ എടുത്തത് സഭകൾ ഓർക്കേണ്ടതാണ്'; സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി യാക്കോബായ സഭ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്
തിരുവനന്തപുരം: സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഇന്ന് ക്രൈസ്തവ സഭകളിലുണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങൾ മഞ്ഞുകട്ടയുടെ അറ്റം മാത്രമാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകൾ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവൽക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിത്. ചില സഭകളും പുരോഹിതരുമുൾപ്പെടെ യാതൊരു കുറ്റബോധവുമില്ലാതെ റിയൽ എസ്റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏർപ്പെടുന്നത് സഭകൾക്ക് വന്നുഭവിച്ച ഈ പരിണാമത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗീവർഗീസ് കൂറിലോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇന്ന് ക്രൈസ്തവ സഭകളിൽ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങൾ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകൾ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവൽക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിത്. പല സഭകളും (ചില പുരോഹിതർ ഉൾപ്പെടെ ) ഈ കാലത്ത് യാതൊരു കുറ്റബോധവും ഇ
തിരുവനന്തപുരം: സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഇന്ന് ക്രൈസ്തവ സഭകളിലുണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങൾ മഞ്ഞുകട്ടയുടെ അറ്റം മാത്രമാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകൾ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവൽക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിത്. ചില സഭകളും പുരോഹിതരുമുൾപ്പെടെ യാതൊരു കുറ്റബോധവുമില്ലാതെ റിയൽ എസ്റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏർപ്പെടുന്നത് സഭകൾക്ക് വന്നുഭവിച്ച ഈ പരിണാമത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീവർഗീസ് കൂറിലോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഇന്ന് ക്രൈസ്തവ സഭകളിൽ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങൾ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകൾ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവൽക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിത്. പല സഭകളും (ചില പുരോഹിതർ ഉൾപ്പെടെ ) ഈ കാലത്ത് യാതൊരു കുറ്റബോധവും ഇല്ലാതെ റിയൽ എസ്റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏർപ്പെടുന്നത് സഭകൾക്ക് വന്നു ഭവിച്ചിരിക്കുന്ന ഈ പരിണാമത്തിന്റെ ദുരന്തഫലമാണ്. യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവർക്കെതിരെ യേശു ക്രിസ്തു ചാട്ടവാർ എടുത്തത് സഭകൾ ഓർക്കേണ്ടതാണ്. 'നിങ്ങൾക്ക് സമ്ബത്തിനെയും ദൈവത്തെയും ഒരേ സമയം സേവിക്കുവാൻ കഴികയില്ല' എന്ന ക്രിസ്തു പ്രബോധനവും സഭകൾ നഷ്ടപ്പെടുത്തുന്നു.
ക്രിസ്തുവും സഭകളും തമ്മിലുള്ള ദൂരം വർദ്ധിക്കുന്നു. ഒരു സമഗ്ര അഴിച്ചു പണിക്കും ആന്തരിക മാനസാന്തരത്തിനും എല്ലാ സഭകളും തയ്യാറാവേണ്ടിയിരിക്കുന്നു.