- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസഫൈന്റെ പെരുമാറ്റത്തിൽ തീരെ ആർദ്രതയും സഹിഷ്ണുതയുമില്ല; വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാൻ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്
തിരുവനന്തപുരം: പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ ജോസഫൈന്റെ പെരുമാറ്റത്തിൽ തീരെ ആർദ്രതയും സഹിഷ്ണുതയുമില്ലെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാൻ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ചാനലിന്റെ തത്സമയ പരിപാടിക്കിടെയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് ക്ഷോഭിച്ചത്.ഇടത് അനുഭാവികൾ ഉൾപ്പെടെ സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയതോടെ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചു.പെൺകുട്ടികൾ പരാതി പറയാൻ മുന്നോട്ട് വരാത്തതിലെ ആത്മരോഷം അമ്മയുടെ സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിച്ചെന്നാണ് ജോസഫൈൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story