- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജക്ക കുടുംബമേളയും ഓണാഘോഷവും സംയുക്തമായി ആഘോഷിച്ചു
മെൽബൺ: ഗവൺമെന്റ് എംപ്ലോയീസ് ഓഫ് കേരള ഇൻ ആസ്‌ട്രേലിയ (ജിഇകെഎ) യുടെ ആഭിമുഖ്യത്തിൽ കുടുംബമേളയോടൊപ്പം ഓണവും സമുചിതമായി ആഘോഷിച്ചു.ലിൻഡ്ഹസ്റ്റിൽ വച്ചു നടന്ന ആഘോഷങ്ങൾക്ക് പ്രസിഡന്റ് ജിബി ഫ്രാങ്ക്‌ളിൻ നിലവിളക്കു കൊളുത്തിയതോടെ തുടക്കമായി.തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ജോഷി മാത്യുവിന്റെ ഗാനമേളയും രമേഷ് പിട്ടന്റെ
മെൽബൺ: ഗവൺമെന്റ് എംപ്ലോയീസ് ഓഫ് കേരള ഇൻ ആസ്‌ട്രേലിയ (ജിഇകെഎ) യുടെ ആഭിമുഖ്യത്തിൽ കുടുംബമേളയോടൊപ്പം ഓണവും സമുചിതമായി ആഘോഷിച്ചു.
ലിൻഡ്ഹസ്റ്റിൽ വച്ചു നടന്ന ആഘോഷങ്ങൾക്ക് പ്രസിഡന്റ് ജിബി ഫ്രാങ്ക്‌ളിൻ നിലവിളക്കു കൊളുത്തിയതോടെ തുടക്കമായി.
തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ജോഷി മാത്യുവിന്റെ ഗാനമേളയും രമേഷ് പിട്ടന്റെ ഗാനാലാപനവും ചടങ്ങുകൾക്ക് പകിട്ടേകി.
പരമ്പരാഗതമായ ഓണസദ്യയ്ക്കുശേഷം നടന്ന പൊതുയോഗത്തിൽ ട്രഷറർ ടോമി സ്‌ക്കറിയ സ്വാഗതം ആശംസിച്ചു. പ്രസിഡന്റിന്റെ അദ്ധ്യക്ഷപ്രസംഗത്തിനുശേഷം വൈസ് പ്രസിഡന്റ് തമ്പി ചെമ്മനം ഓണസന്ദേശം നൽകി. സെക്രട്ടറി ബോവസ് യോഹന്നാൻ സംഘടനയ്ക്ക് ഉണ്ടാകേണ്ട വ്യക്തിത്വത്തേയും സ്വഭാവത്തേയും കുറിച്ച് വളരെ വിജ്ഞാനപ്രദമായ ഒരു ക്ലാസ്സ് നയിച്ചു.
തുടർന്ന് ജിഇകെഎയുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. കമ്മറ്റിയംഗങ്ങളായ ജോഷി മാത്യു, പ്രസന്നൻ മാധവൻ, മെർലിൻ ആന്റണി, നിഷിത കുന്നുമ്മേൽ, ഫിലോമിന ടോമി തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടികളിൽ ജക്കയുടെ എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുത്തു.
ജോയിന്റ് സെക്രട്ടറി സുനിൽ വേണാടൻ ഏവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചതോടു കൂടി ചടങ്ങുകൾക്ക് സമാപനമായി.