- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വംശനാശം സംഭവിക്കുന്ന വസ്തുക്കളുടെ പട്ടികയിൽ ബാൻഡേജും; തൊട്ടാൽ രക്തപ്രവാഹം നിലക്കുന്ന ജെൽ അമേരിക്കയിൽ കണ്ടെത്തി
അടുക്കളിയിൽ കറിക്കരിയുമ്പോൾ കത്തികൊണ്ടൊന്ന് മുറിഞ്ഞാലും കാറപടകത്തിലോ മറ്റേതെങ്കിലും അപകടങ്ങളിലോ അകപ്പെട്ട് ഗുരുതരമായി മുറിവേറ്റാലോ രക്തം നിൽക്കാൻ ആദ്യം ചെയ്യുന്ന പ്രവർത്തികളിലൊന്ന് ബാൻഡേജിടുകയാണ്. എന്നാൽ ചില മുറിവുകളിൽ നിന്ന് ബാൻഡേജിനെ മറികടന്നു കൊണ്ടും രക്തം പ്രവഹിച്ചു കൊണ്ടേയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ പലരും ഇനിയെന
അടുക്കളിയിൽ കറിക്കരിയുമ്പോൾ കത്തികൊണ്ടൊന്ന് മുറിഞ്ഞാലും കാറപടകത്തിലോ മറ്റേതെങ്കിലും അപകടങ്ങളിലോ അകപ്പെട്ട് ഗുരുതരമായി മുറിവേറ്റാലോ രക്തം നിൽക്കാൻ ആദ്യം ചെയ്യുന്ന പ്രവർത്തികളിലൊന്ന് ബാൻഡേജിടുകയാണ്. എന്നാൽ ചില മുറിവുകളിൽ നിന്ന് ബാൻഡേജിനെ മറികടന്നു കൊണ്ടും രക്തം പ്രവഹിച്ചു കൊണ്ടേയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ പലരും ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒരു നിമിഷമെങ്കിലും പരിഭ്രമിച്ച് നിന്നിരിക്കാം. എന്നാൽ ഇനി ആ പരിഭ്രമം വേണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അതായത് ഞൊടിയിട കൊണ്ട് മുറിവുകളിലെ രക്തപ്രവാഹം തടയുന്ന തൊട്ടാലൊട്ടുന്ന ഒരു സവിശേഷ ജെൽ അമേരിക്കയിൽ കണ്ടെത്തിയിരിക്കുകയാണ്. ഇത് പ്രചാരത്തിലാകുന്നതോടെ മുറിവുകളിൽ കെട്ടുന്ന ബാൻഡേജ് വംശനാശം വന്ന വസ്തുക്കളുടെ പട്ടികയിലാകുമെന്നുറപ്പാണ്.
വെറ്റിജെൽ എന്നറിയപ്പെടുന്ന ഈ ജെൽ പ്ലാന്റ് പോളിമറുകളിൽ നിന്നാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.മുറിവുണക്കാൻ ശരീരത്തിനുള്ള പ്രകൃതിപരമായ കഴിവി(നാച്വറൽ ഹീലിങ്)നോട് ചേർന്ന് പ്രവർത്തിച്ചാണ് ഈ ജെൽ രക്തപ്രവാഹം നിർത്തുന്നത്. പോളിടെക്‌നിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവൈയുവിലെ മുൻ വിദ്യാർത്ഥിയും കെമിക്കൽ എൻജിനീയറുമായ ജോയ് ലാൻഡോലിനയാണീ അത്ഭുതജെൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിനായി അദ്ദേഹം ബ്രൂക്ക്‌ലിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൺഎറിസ് എന്ന ഒരു കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. ചെടികളിൽ നിന്നുള്ള ഹീമോഫിലിക് പോളിമർ ഉപയോഗിച്ചുണ്ടാക്കുന്ന വെറ്റിജെൽ രക്തത്തോട് പറ്റിപ്പിടിക്കുകയും രക്തപ്രവാഹം നിർത്തി പെട്ടെന്ന് മുറിവുണക്കുകയുമാണ് ചെയ്യുന്നത്.
കലകളുമായി ബന്ധപ്പെടുമ്പോൾ ജെല്ലിന്റെ രൂപവും നിറവും മാറുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇതിന്റെ ശിൽപി വെളിപ്പെടുത്തിയിരിക്കുന്നത്. അണുരഹിതമായ ഈ ജെൽ ഉപയോഗിക്കുകയാണെങ്കിൽ മുറിവ് സുരക്ഷിതമായി പെട്ടെന്നുണങ്ങുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പൊടിപടലങ്ങളും അണുക്കളും നിറഞ്ഞ യുദ്ധഭൂമികകളിൽ ഈ ജെൽ വളരെ ഉപയോഗപ്രദമാകും. മുറിവേറ്റ സൈനികർക്ക് അടിയന്തിര ചികിത്സകൾ ലഭിക്കുന്നതിന് മുമ്പ് ഈ ജെൽ ഫലപ്രദമായി ഉപയോഗിച്ച് രക്തപ്രവാഹം തടഞ്ഞ് നിർത്താനാകും. ഡോക്ടർമാർ എത്തിയതിന് ശേഷം ഈ ജെൽ മാറ്റി മുറിവിന് ഉചിതമായ ചികിത്സ നൽകുകയും ചെയ്യാമെന്നാണ് ലാൻഡോലിന് പറയുന്നത്.
യുദ്ധഭൂമിയിൽ പട്ടാളക്കാരന് ഗുരുതരമായി വെടിയേററാൽ മിക്കവാറും അയാൾ മൂന്ന് മിനിറ്റിനുള്ളിൽ രക്തംവാർന്ന് മരിച്ച് പോകുമെന്നും എന്നാൽ ഇപ്പോഴുള്ള മരുന്നുകൾക്ക് അഞ്ച് മുതൽ പത്ത് മിനുറ്റിനുള്ളിൽ മാത്രമെ രക്തപ്രവാഹം അവസാനിപ്പിക്കാനാവുകയുള്ളുവെന്നും സൺഎറിസിലെ എൻജിനീയറായ ഒമർ അഹമ്മദ് പറയുന്നു. അതിനാൽ വെടിയേൽക്കുന്ന പട്ടാളക്കാർ രക്തംവാർന്ന് മരിച്ച് പോകാനുള്ള സാധ്യതയേറെയാണ്. ഇത്തരം സന്ദർഭങ്ങളിൽ വെറും 15 സെക്കൻഡ് കൊണ്ട് രക്തമൊലിപ്പ് നിർത്തുന്ന വെറ്റിജെൽ അത്യധികമായി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയ്ക്ക് ഫലപ്രദമായ വെറ്റിജെൽ പ്ലാസ്റ്ററുകൾ, വൂണ്ട് കെയർ മാർക്കറ്റിന്റെ 80 ശതമാനവും പിടിച്ചടക്കുമെന്നും ആന്റിസെപ്റ്റിക് ജെൽസ്, ബാന്റേജുകൾ എന്നിവയുടെ സ്ഥാനം കൈയടക്കുമെന്നുമാണ് ലാൻഡോലിന അവകാശപ്പെടുന്നത്. മനുഷ്യന് ഉപയോഗിക്കാവുന്ന ഉൽപന്നമെന്ന നിലയിൽ എഫ്ഡിഎ അംഗീകാരമുള്ള ഉൽന്നമായി വെറ്റിജെല്ലിനെ മാറ്റാനാണ് ഗവേകർ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇതിനായി നിരവധി ടെസ്റ്റുകൾ ഇനിയു നടത്തേണ്ടതുണ്ട്.