മെൽബൺ :- ഗ്രേറ്റർ ഈസ്റ്റേൺ മലയാളീസ് ഒരുക്കുന്ന വിപുലമായ ഓണാഘേഷം സെപ്റ്റംബർ രണ്ടിന് ആഘോഷിക്കും. രാവിലെ 9 - മണിക്ക് ആരംഭിക്കുന്ന ഓൾ ഓസ്േ്രടലിയ വടം വലി മൽസരത്തോടെ പരിപാടികൾ ആരംഭിക്കും.

തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും. തുടർന്ന് വിവിധ കലാപരിപാടികളോടെ ചടങ്ങുകൾ തുടങ്ങും. മൗണ്ട് ഡാൻഡിനോംഗ് റോഡിലുള്ള കിൽസ്മിത്ത് ഹാളിലാണ് ഓണാഘോഷം നടക്കുക. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.