- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ അമ്മയായി മാറിയപ്പോൾ അമ്മ അച്ഛനായി മാറി; ഹോർമോൺ ചികിത്സയിലൂടെ ശരീരം മാറ്റി ചുമതലകൾ മാറ്റിയെടുത്ത് ഒരു ഭാര്യയും ഭർത്താവും; മകനെ ആൺകുട്ടിയെന്ന് വിളിക്കാതെ വ്യക്തിയെന്ന് വിളിച്ച് ലിംഗം തീരുമാനിക്കാനുള്ള അവകാശം വിട്ട് കൊടുക്കാൻ ഉറച്ച് ഇരുവരും
ലൂയീസ് ഡ്രാവെനും നിക്കിയും സാധാരണ അച്ഛനമ്മമാരല്ല. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഒരു കുടുംബമാണ് ഇവരുടേത്. തങ്ങളുടെ മകനായ സ്റ്റാർ ക്ലൗഡിനെ അവർ ആൺകുട്ടിയെന്ന് വിളിക്കാതെ വ്യക്തിയെന്ന് വിളിച്ചാണ് അവർ വളർത്തുന്നത്. ലിംഗ അവന് മേൽ അടിച്ചേൽപ്പിക്കാതെ അത് തീരുമാനിക്കുന്നതിനുള്ള അവകാശം പ്രായപൂർത്തിയാകുമ്പോൾ അവന് തന്നെ വിട്ട് കൊടുക്കാനാണ് ഈ ദമ്പതികൾ വിപ്ലവകരമായ തീരുമാനമെടുത്തിരിക്കുന്നത്. ഇവിടം കൊണ്ടും തീരുന്നില്ല ഈ കുടുംബത്തിന്റെ വ്യത്യസ്തകൾ. അതായത് ലൂയീസ് ഹോർമോൺ ചികിത്സയിലൂടെ അമ്മയായി മാറിയപ്പോൾ നിക്കി ഹോർമോൺ ചികിത്സയിലൂടെ അച്ഛനായും മാറിയിട്ടുണ്ട്. അതിനാൽ സ്റ്റാർ ക്ലൗഡിന് അച്ഛനെ അമ്മയെന്നും അമ്മയെ അച്ഛനെന്നും വിളിക്കാവുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. ഇത്തരത്തിൽ ബ്രിട്ടനിലെ ആദ്യത്തെ ജെൻഡർ ഫ്‌ല്യൂയിഡ് കുടുംബമായി ഇവർ മാറിയിരിക്കുകയുമാണ്. ലൂയീസ് പുരുഷനായിട്ടാണ് ജനിച്ചതെങ്കിലും ഹോർമോൺ ട്രീറ്റ് മെന്റിലൂടെ സ്ത്രീയായി മാറുകയായിരുന്നു. എന്നാൽ നിക്കി സ്ത്രീയായിട്ടാണ് പിറന്നതെങ്കിലും തന്നിൽ പുരുഷന്റെയും സ്ത്രീയു
ലൂയീസ് ഡ്രാവെനും നിക്കിയും സാധാരണ അച്ഛനമ്മമാരല്ല. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഒരു കുടുംബമാണ് ഇവരുടേത്. തങ്ങളുടെ മകനായ സ്റ്റാർ ക്ലൗഡിനെ അവർ ആൺകുട്ടിയെന്ന് വിളിക്കാതെ വ്യക്തിയെന്ന് വിളിച്ചാണ് അവർ വളർത്തുന്നത്. ലിംഗ അവന് മേൽ അടിച്ചേൽപ്പിക്കാതെ അത് തീരുമാനിക്കുന്നതിനുള്ള അവകാശം പ്രായപൂർത്തിയാകുമ്പോൾ അവന് തന്നെ വിട്ട് കൊടുക്കാനാണ് ഈ ദമ്പതികൾ വിപ്ലവകരമായ തീരുമാനമെടുത്തിരിക്കുന്നത്. ഇവിടം കൊണ്ടും തീരുന്നില്ല ഈ കുടുംബത്തിന്റെ വ്യത്യസ്തകൾ. അതായത് ലൂയീസ് ഹോർമോൺ ചികിത്സയിലൂടെ അമ്മയായി മാറിയപ്പോൾ നിക്കി ഹോർമോൺ ചികിത്സയിലൂടെ അച്ഛനായും മാറിയിട്ടുണ്ട്.
അതിനാൽ സ്റ്റാർ ക്ലൗഡിന് അച്ഛനെ അമ്മയെന്നും അമ്മയെ അച്ഛനെന്നും വിളിക്കാവുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. ഇത്തരത്തിൽ ബ്രിട്ടനിലെ ആദ്യത്തെ ജെൻഡർ ഫ്‌ല്യൂയിഡ് കുടുംബമായി ഇവർ മാറിയിരിക്കുകയുമാണ്. ലൂയീസ് പുരുഷനായിട്ടാണ് ജനിച്ചതെങ്കിലും ഹോർമോൺ ട്രീറ്റ് മെന്റിലൂടെ സ്ത്രീയായി മാറുകയായിരുന്നു. എന്നാൽ നിക്കി സ്ത്രീയായിട്ടാണ് പിറന്നതെങ്കിലും തന്നിൽ പുരുഷന്റെയും സ്ത്രീയുടെയും അംശങ്ങളുണ്ടെന്ന് അവർ തിരിച്ചറിയുകയും ഹോർമോൺ ട്രീറ്റ്‌മെന്റിലൂടെ പുരുഷനായി മാറുകയും ചെയ്യുകയായിരുന്നു.
സ്റ്റാർ അവന്റെ അച്ഛനെ ഡാഡ എന്നാണ് വിളിക്കുന്നതെന്ന് നിക്കി വെളിപ്പെടുത്തുന്നു. നിക്കി കുറച്ച് ദിവസങ്ങൾ ഒരു പുരുഷനെ പോലെയാണ് വേഷം ധരിച്ച് നടക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഹൈഹീൽസ്, ലിപ്സ്റ്റിക്ക്, ബ്രാ തുടങ്ങിയവ ധരിച്ച് സ്ത്രീയെ പോലെയും നടക്കും. തങ്ങൾ ജനിച്ച ജെൻഡറിൽ തന്നെ തുടരുകയായിരുന്നില്ലെന്നും ഇഷ്ടത്തിനനുസരിച്ച് മാറുകയായിരുന്നുവെന്നും ലൂയീസ് വിശദീകരിക്കുന്നു. അതു പോലെ തന്നെ തങ്ങൾ മകനായ സ്റ്റാറിന് മേൽ ജെൻഡർ മുൻകൂട്ടി അടിച്ചേൽപ്പിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അവൻ വലുതാവുമ്പോൾ ഇഷ്ടമുള്ള ലിംഗം തെരഞ്ഞടുത്തോട്ടെയെന്നും ലൂയീസ് പറയുന്നു.
സ്റ്റാർ നിലവിൽ മെയ്‌ക്കപ്പ് അണിയുകയും നഖങ്ങളിൽ ചായം പൂശുകയും പാവകളുമായി കളിക്കുകയും ചെയ്യാറുണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വസ്ത്രങ്ങൾ മാറി മാറി ധരിക്കുകയും ചെയ്യും. ഇത്തരത്തിൽ അവന് ഏത് ലിംഗവും സ്വീകരിക്കാനുള്ള ആത്മവിശ്വാസമാണ് തങ്ങൾ പകർന്ന് നൽകുന്നതെന്നും മുൻ പബ് ബൗൺസർ കൂടിയായ 30 വയസുള്ള നിക്കി വെളിപ്പെടുത്തുന്നു. സ്റ്റാർ ജനിക്കുന്നതിന് ഒരു വർഷം മുമ്പായിരുന്നു ലൂയീസ് സ്ത്രീയെ പോലെ ജീവിക്കാൻ ആരംഭിച്ചത്. എന്നാൽ തന്റെ എട്ടാം വയസ് മുതൽ സ്‌ത്രൈണത തന്നിൽ നിറഞ്ഞിരുന്നുവെന്നും ലൂയീസ് വെളിപ്പെടുത്തുന്നു. ലൂയീസിനെ കണ്ടപ്പോഴായിരുന്നു നിക്കി താൻ ലെസ്‌ബിയൻ ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്. തുടർന്ന് 2011ൽ ഒരു എൽജിബിടി മീറ്റിംഗിൽ വച്ച് നിക്കി പുരുഷനായി ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. 2012ലായിരുന്നു പ്രൗഢമായ ചടങ്ങിൽ വച്ച് ഇവർ വിവാഹിതരായത്.