- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ലിംഗവിവേചനം ശമ്പളക്കാര്യത്തിലും; ന്യൂസൗത്ത് വേൽസിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ശമ്പളം 20 ശതമാനം കുറവെന്ന് റിപ്പോർട്ട്
സിഡ്‌നി: ന്യൂ സൗത്ത് വേൽസിൽ ശമ്പളക്കാര്യത്തിൽ ഇപ്പോഴും ഏറെ ലിംഗവിവേചനം നിലനിൽക്കുന്നുവെന്ന് പുതിയ റിപ്പോർട്ട്. വളരെക്കാലമായി നിലനിന്നു വരുന്ന പേ ഗ്യാപ് ഇപ്പോൾ അധികമായിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകൾ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും യൂണിവേഴ്‌സിറ്റി ബിരുദം സമ്പാദിക്കുകയ
സിഡ്‌നി: ന്യൂ സൗത്ത് വേൽസിൽ ശമ്പളക്കാര്യത്തിൽ ഇപ്പോഴും ഏറെ ലിംഗവിവേചനം നിലനിൽക്കുന്നുവെന്ന് പുതിയ റിപ്പോർട്ട്. വളരെക്കാലമായി നിലനിന്നു വരുന്ന പേ ഗ്യാപ് ഇപ്പോൾ അധികമായിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകൾ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും യൂണിവേഴ്‌സിറ്റി ബിരുദം സമ്പാദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ശമ്പളക്കാര്യം വരുമ്പോൾ സ്ത്രീകളെ പിന്തള്ളി പുരുഷന്മാർ മുമ്പന്തിയിൽ എത്തുന്നുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
സ്ത്രീകളെക്കാൾ ശരാശരി 20 ശതമാനം കൂടുതലാണ് പുരുഷന്മാർ ശമ്പളം പറ്റുന്നത്. ഫുൾ ടൈം ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ആഴ്ചയിൽ 320 ഡോളർ ആണ് ശമ്പളമായി ലഭിക്കുന്നത്. ഇത് പുരുഷന്മാർക്ക് ലഭിക്കുന്നതിനെക്കാൾ കുറവാണ്. യൂണിവേഴ്‌സിറ്റി ബിരുദം കരസ്ഥമാക്കി ഇറങ്ങിയ ഒരു സ്ത്രീയുടെ തുടക്ക ശമ്പളം 4000 ഡോളർ ആണ്. ഇതും പുരുഷന്മാർക്ക് ലഭിക്കുന്നതിനെക്കാൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ എടുത്തു പറയുന്നത്.
പെയ്ഡ് വർക്ക് ഫോഴ്‌സിൽ സ്ത്രീകളുടെ പങ്കാളിത്തം 1978 മുതൽ ഉയർന്ന നിലയിലാണെങ്കിലും തൊഴിലില്ലായ്മ നിരക്കിൽ പുരുഷന്മാരെ സ്ത്രീകൾ പിന്നിലാക്കുന്നു. ഇതു നാൾക്കു നാൾ വർധിച്ചുമാണ് വരുന്നത്. വീടുകളിൽ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകൾ അധ്വാനിക്കുന്നു. ഇക്കാര്യത്തിൽ പുരുഷന്മാരേക്കാൾ ശരാശരി 12.5 മണിക്കൂറാണ് സ്ത്രീകൾ ശമ്പളമില്ലാത്ത വീട്ടുപണികൾക്കായി ചെലവിടുന്നത്.
ശമ്പളക്കാര്യത്തിൽ സ്ത്രീക്കും പുരുഷനും തമ്മിലുള്ള അസമത്വം വിശകലനം ചെയ്തത് ദ വിമൻ ഇൻ എൻഎസ്ഡബ്ല്യൂ 2015 ആണ്. ഹെൽത്ത്, എഡ്യൂക്കേഷൻ, വർക്ക്, ഫിനാൻഷ്യൽ സെക്യൂരിറ്റി, ലീഡർഷിപ്പ്, സേഫ്റ്റി തുടങ്ങിയ മേഖലകളിൽ ഫോക്കസ് ചെയ്തുകൊണ്ടുള്ളതായിരുന്നു റിപ്പോർട്ട്.