- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയയിൽ പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ 20 ശതമാനം കൂടുതൽ വേതനം; കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ജെൻഡർ പേ ഗ്യാപ് വർധിച്ചുവരുന്നതായി റിപ്പോർട്ട്
മെൽബൺ: രാജ്യത്ത് വേതനത്തിന്റെ കാര്യത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം വർധിച്ചുവരുന്നതായി റിപ്പോർട്ട്. ഒരേ ജോലിക്ക് പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ 20 ശതമാനം കൂടുതൽ വേതനമാണ് ലഭിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇത്തരത്തിൽ പുരുഷനും സ്ത്രീകളും തമ്മിലുള്ള വേതനത്തിൽ ഏറെ അന്തരമാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഓസ്‌ട്രേലിയയിലെ ഒന്നാം നിര അക്കൗണ്ടിങ് സ്ഥാപനങ്ങളിൽ പോലും ഒരേ ജോലിക്ക് സ്ത്രീക്കും പുരുഷനും വ്യത്യസ്ത വേതനമാണ് നൽകുന്നത് വർക്ക് ഫോഴ്‌സ് ഡൈവേഴ്‌സിറ്റി സ്‌പെഷ്യലിസ്റ്റ് കോൺറാഡ് ലിവറീസ് വ്യക്തമാക്കുന്നു. ഇവിടങ്ങളിൽ ഒരേ ജോലി ചെയ്യുന്ന സ്ത്രീയും പുരുഷനും തമ്മിൽ വേതനത്തിന്റെ കാര്യത്തിൽ ഒന്നു മുതൽ അഞ്ചു ശതമാനം വരെ അന്തരമാണുള്ളത്. ഈ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനത്തു പോലും അഞ്ചു ശതമാനം വേതന വ്യത്യാസമാണ് കാണപ്പെടുന്നതെന്ന് ലിവറീസ് വെളിപ്പെടുത്തുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള വേതനത്തിന്റെ കാര്യത്തിൽ
മെൽബൺ: രാജ്യത്ത് വേതനത്തിന്റെ കാര്യത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം വർധിച്ചുവരുന്നതായി റിപ്പോർട്ട്. ഒരേ ജോലിക്ക് പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ 20 ശതമാനം കൂടുതൽ വേതനമാണ് ലഭിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇത്തരത്തിൽ പുരുഷനും സ്ത്രീകളും തമ്മിലുള്ള വേതനത്തിൽ ഏറെ അന്തരമാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ഓസ്‌ട്രേലിയയിലെ ഒന്നാം നിര അക്കൗണ്ടിങ് സ്ഥാപനങ്ങളിൽ പോലും ഒരേ ജോലിക്ക് സ്ത്രീക്കും പുരുഷനും വ്യത്യസ്ത വേതനമാണ് നൽകുന്നത് വർക്ക് ഫോഴ്‌സ് ഡൈവേഴ്‌സിറ്റി സ്‌പെഷ്യലിസ്റ്റ് കോൺറാഡ് ലിവറീസ് വ്യക്തമാക്കുന്നു. ഇവിടങ്ങളിൽ ഒരേ ജോലി ചെയ്യുന്ന സ്ത്രീയും പുരുഷനും തമ്മിൽ വേതനത്തിന്റെ കാര്യത്തിൽ ഒന്നു മുതൽ അഞ്ചു ശതമാനം വരെ അന്തരമാണുള്ളത്. ഈ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനത്തു പോലും അഞ്ചു ശതമാനം വേതന വ്യത്യാസമാണ് കാണപ്പെടുന്നതെന്ന് ലിവറീസ് വെളിപ്പെടുത്തുന്നു.
സ്ത്രീയും പുരുഷനും തമ്മിലുള്ള വേതനത്തിന്റെ കാര്യത്തിൽ ശരാശരി 20 ശതമാനമാണ് അന്തരമെങ്കിലും ഇത്തരത്തിൽ വേതന വ്യത്യാസം നിലനിൽക്കുന്നത് ആരോഗ്യമേഖലയിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇവിടെ ആഴ്ചയിൽ 500 ഡോളറിന്റെ വ്യത്യാസത്തിലാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം നിലനിൽക്കുന്നത്.
2004-ൽ 15 ശതമാനമായിരുന്ന വേതന വ്യത്യാസമാണ് പത്തു വർഷം കൊണ്ട് 20 ശതമാനത്തിലെത്തിയതെന്നും ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എസിടിയു) വ്യക്തമാക്കുന്നു.