- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗം ഇല്ലാത്ത മനുഷ്യവംശത്തെ സൃഷ്ടിക്കാൻ ഉതകുന്ന ജീൻ എഡിറ്റിങ് കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞനെ കാണാൻ ഇല്ല; ലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടുപിടിത്തത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട ശേഷം ചൈനയിൽ മടങ്ങി എത്തിയ ശാസ്ത്രജ്ഞനെ ചൈനീസ് പൊലീസ് തടവിൽ വച്ചിരിക്കുന്നതായി റിപ്പോർട്ട്
ഹോങ്കോങ്ക്: ഹോംഗ് കോംഗിൽ വച്ച് നടന്ന രണ്ടാമത് ഇന്റർനാഷണൽ സമ്മിറ്റ് ഓൺ ഹ്യൂമൻ ജെനോം എഡിറ്റിംഗിൽ പങ്കെടുത്ത് ചൈനയിൽ മടങ്ങിയെത്തിയ ചൈനീസ് ശാസ്ത്രജ്ഞൻ ഹി ജിയാൻകുയിയെ കാണാതായെന്ന് റിപ്പോർട്ട്. രോഗം ഇല്ലാത്ത മനുഷ്യവംശത്തെ സൃഷ്ടിക്കാൻ ഉതകുന്ന ജീൻ എഡിറ്റിങ് കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞനാണ് അപ്രത്യക്ഷനായിരിക്കുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടുപിടിത്തത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട ശേഷം ചൈനയിൽ മടങ്ങി എത്തിയ ശാസ്ത്രജ്ഞനെ ചൈനീസ് പൊലീസ് തടവിൽ വച്ചിരിക്കുന്നുവെന്നാണ് സൂചന. ജീൻ എഡിറ്റ് ചെയ്ത് രോഗവിമുക്തമാക്കിയ കുട്ടികളെ സൃഷ്ടിക്കാനാവുമെന്ന് സമർത്ഥിച്ച ഈ ശാസ്ത്രജ്ഞന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഷെൻസ്ഹെൻ പ്രദേശത്ത് ഇദ്ദേഹത്തെ വീട്ട് തടങ്കലിൽ വച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇദ്ദേഹത്തെ തടവിൽ വച്ചിരിക്കുന്നുവെന്ന വാർത്തകൾ മുൻ എംപ്ലോയറായ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നിഷേധിച്ചിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനും യൂണിവേഴ്സിറ്റി തയ്യറായിട്ടില്ല. രണ്ട് ഭ്
ഹോങ്കോങ്ക്: ഹോംഗ് കോംഗിൽ വച്ച് നടന്ന രണ്ടാമത് ഇന്റർനാഷണൽ സമ്മിറ്റ് ഓൺ ഹ്യൂമൻ ജെനോം എഡിറ്റിംഗിൽ പങ്കെടുത്ത് ചൈനയിൽ മടങ്ങിയെത്തിയ ചൈനീസ് ശാസ്ത്രജ്ഞൻ ഹി ജിയാൻകുയിയെ കാണാതായെന്ന് റിപ്പോർട്ട്. രോഗം ഇല്ലാത്ത മനുഷ്യവംശത്തെ സൃഷ്ടിക്കാൻ ഉതകുന്ന ജീൻ എഡിറ്റിങ് കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞനാണ് അപ്രത്യക്ഷനായിരിക്കുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടുപിടിത്തത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട ശേഷം ചൈനയിൽ മടങ്ങി എത്തിയ ശാസ്ത്രജ്ഞനെ ചൈനീസ് പൊലീസ് തടവിൽ വച്ചിരിക്കുന്നുവെന്നാണ് സൂചന.
ജീൻ എഡിറ്റ് ചെയ്ത് രോഗവിമുക്തമാക്കിയ കുട്ടികളെ സൃഷ്ടിക്കാനാവുമെന്ന് സമർത്ഥിച്ച ഈ ശാസ്ത്രജ്ഞന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഷെൻസ്ഹെൻ പ്രദേശത്ത് ഇദ്ദേഹത്തെ വീട്ട് തടങ്കലിൽ വച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇദ്ദേഹത്തെ തടവിൽ വച്ചിരിക്കുന്നുവെന്ന വാർത്തകൾ മുൻ എംപ്ലോയറായ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നിഷേധിച്ചിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനും യൂണിവേഴ്സിറ്റി തയ്യറായിട്ടില്ല. രണ്ട് ഭ്രൂണങ്ങളുടെ ഡിഎൻഎ മോദിഫൈ ചെയ്യുന്നതിനായി തനിക്ക് ജീൻ എഡിറ്റിങ് ടൂൾ ഉപയോഗിക്കാൻ സാധിച്ചുവെന്ന് യൂട്യൂബ് വീഡിയോയിലൂടെ കഴിഞ്ഞ ആഴ്ച ഹി ജിയാൻകുയി പ്രഖ്യാപിച്ചതിന് ശേഷം ലോകമാകമാനം വൻ വിവാദമാണുണ്ടായിരുന്നത്.
ഇതിനെ തുടർന്ന് ഹി ജിയാൻകുയിയെ യൂണിവേഴ്സിറ്റി പ്രസിഡന്റ് ചെൻ ഷിയി ഷെൻസ് ഹെന്നിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും പുതിയ ഗവേഷണത്തെ പറ്റി ആറ് മണിക്കൂർ ചർച്ച നടത്തിയിരുന്നുവെന്നുമാണ് ആപ്പിൾ ഡെയിലി റിപ്പോർട്ട് ചെയ്യുന്നത്. ചെൻ നിലവിൽ യൂണിവേഴ്സിറ്റിയിൽ വീട്ട് തടങ്കലിലാണുള്ളത്. ഹി ജിയാൻകുയിയെക്കുറിച്ച് കൂടുതലൊന്നുമറിയില്ലെന്നാണ് യൂണിവേഴ്സിറ്റിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇരട്ട പെൺകുട്ടികളിൽ നിന്നും ജെനറ്റിക് മെറ്റീരിയൽ ശേഖരിച്ച് അവയെ എയ്ഡ്സിനെ ചെറുക്കുന്നതിന് പര്യാപ്തമായ വിധത്തിൽ മാറ്റിയെടുക്കാൻ സാധിച്ചിരുന്നുവെന്ന് ഹോംഗ് കോംഗ് കോൺഫറൻസിൽ വച്ച് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇതിനെ തുടർന്ന് ഹി ജിയാൻകുയി ചൈനീസ് ഫ്രാൻകെൻസ്റ്റെയിൻ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെ മെഡിക്കൽ കമ്മ്യൂണിറ്റിയും ചൈനീസ് ഹെൽത്ത് ഒഫീഷ്യലുകളും അപലപിച്ചിരുന്നു. ഈ പരീക്ഷണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ചൈനീസ് ഒഫീഷ്യലുകൾ പറയുന്നു. ചൈനയിലെ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അന്വേഷണവും ഹി ജിയാൻകുയി നേരിടുന്നുണ്ട്. ഇതിനെ തുടർന്ന് ഇനി ഗവേഷണം നടത്തരുതെന്നും മിനിസ്ട്രി അദ്ദേഹത്തോട് ഉത്തരവിട്ടിരുന്നു.