ദോഹ. അൽ സുവൈദ് ഗ്രൂപ്പ് വെസ്റ്റിൻ ഹോട്ടലിൽ സംഘടിപ്പിച്ച ആന്വൽ ജനറൽ മീറ്റ് ശ്രദ്ധേയമായി. ഗ്രൂപ്പിലെ ഓരോ ഡിവിഷനുകളും തങ്ങളുടെ ബിസിനസ് പ്‌ളാനുകളും പദ്ധതികളും പങ്കുവച്ചാണ് സംഗമം സാർഥകമാക്കിയത്.

കൊറോണയും തുടർ നടപടികളും ബിസിനസ് ലോകത്ത് പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി മുന്നേറണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി.വി. ഹംസ അഭിപ്രായപ്പെട്ടു.കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഏത് സ്വപ്നവും യാഥാർഥ്യമാക്കാനാവുക. ഗ്രൂപ്പിന് കീഴിലുള്ള ഓരോ ഡിവിഷനുകളും ഒത്തൊരുമിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ വിജയം അനിവാര്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് ജനറൽ മാനേജർ നിയാസ് അബ്ദുനാസർ വരും വർഷത്തെ ബിസിനസ് സ്ട്രാറ്റജിയും ഫോക്കസും കേന്ദ്രീകരിച്ചാണ് സംസാരിച്ചത്.ഓരോ വകുപ്പ് അധ്യക്ഷന്മാരും അടുത്ത മൂന്ന് മാസത്തേക്കുള്ള തങ്ങളുടെ പ്‌ളാനും പദ്ധതിയും അവതരിപ്പിച്ചപ്പോൾ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കുള്ള അൽ സുവൈദ് ഗ്രൂപ്പിന്റെ പ്രയാണം ഉറപ്പിക്കുകയായിരുന്നു.

എച്ച്.ആർ. മാനേജർ കവിത, ഓപറേഷൻ മാനേജർ ഷരീഫ്, ബിസിനസ് ഡവലപ്‌മെന്റ് മാനേജർ സലീം, ഫിനാൻസ് മാനേജർ മുഖീം, ട്രാൻസ്‌പോർട്ട് മാനേജർ ബഷീർ, അബ്ദുൽ മജീദ്, നൂറുദ്ധീൻ, രജ്ഞി, സുഭാഷ്, ഇബ്രാഹീം, അഫ്‌സൽ, റമീസ്, അഷ്‌റഫ്, റഷീദ്, ഷിനോയ്, അജ്‌നാസ്, അജ്മൽ, റിയാസ്, ശബീർ, ശൈഖ് ഉമർ, മുസ്സമ്മിൽ, ശർമിൻ, അതീഖ് തുടങ്ങിയവരുടെ പ്രസന്റേഷനുകളായിരുന്നു സംഗമത്തിന്റെ സവിശേഷത.

ഗ്രൂപ്പിന്റെ വളർച്ചയിൽ അഭിമാനമുണ്ടെന്നും കൂടുതൽ സ്വപ്നങ്ങളുമായാണ്് പുതിയ കാൽവെപ്പുകൾ നടത്തുന്നതെന്നും ഗ്രൂപ്പ് ഡയറക്ടർമാരായ ഫൈസൽ റസാഖ്, സഹ്ല ഫൈസൽ, ശൈഖ ഹംസ എന്നിവരുടെ പ്രസന്റേഷനുകൾ അടയാളപ്പെടുത്തി.

മികച്ച ജീവനക്കാരേയും ഡിവിഷനുകളേയും ആദരിച്ചാണ്് സംഗമം കൂടുതൽ ശ്രദ്ധ നേടിയത്. ഗ്രൂപ്പിലെ ഈ വർഷത്തെ മികച്ച ജീവനക്കാരനായി അബ്ദുറഹിമാൻ കുഞ്ഞിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ മാസത്തെ പ്രകടനം വിലയിരുത്തി ഗ്രൂപ്പിന്റെ ഏറ്റവും മികച്ച ഡിവിഷനുള്ള പുരസ്‌കാരം ഹൈപ്പർമാർക്കറ്റ്് വിഭാഗത്തിൽ ജി മാക്‌സ് ഹൈപ്പർമാർക്കറ്റും ട്രാൻസ്‌പോർട്ടിൽ അൽ സുവൈദ് ട്രേഡിങ് ആൻഡ് ട്രാൻസ്‌പോർട്ടും സ്‌പെയർ പാർട്‌സിൽ ഓട്ടോ മാക്‌സ് ട്രേഡിംഗും സ്വന്തമാക്കി. സംഗമത്തിലെ മികച്ച പ്രസന്റേഷനുള്ള അവാർഡ് ഷിനോയ്, അജ്നാസ് എന്നിവർക്കായിരുന്നു.