- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിൽ സമ്പൂർണ പുകവലി നിരോധനം 2018 മുതൽ മാത്രം; ഇ സിഗരറ്റുകളും നിരോധിക്കും
വിയന്ന: പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. 2018 മുതലേ വ്യാപകമായ പുകവലി നിരോധനം ഏർപ്പെടുത്തൂ എന്നാണ് പുതിയ ഉത്തരവ്. 2018 മെയ് വരെ കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. ഇതുസംബന്ധിച്ച ഡ്രാഫ്റ്റ് നിയമം വിദഗ്ധരുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഭരണകക്ഷ
വിയന്ന: പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. 2018 മുതലേ വ്യാപകമായ പുകവലി നിരോധനം ഏർപ്പെടുത്തൂ എന്നാണ് പുതിയ ഉത്തരവ്. 2018 മെയ് വരെ കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. ഇതുസംബന്ധിച്ച ഡ്രാഫ്റ്റ് നിയമം വിദഗ്ധരുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഭരണകക്ഷി നേതാക്കൾ അറിയിച്ചു.
നേരത്തെ 2015 സമ്മറിൽ പുകവലി നിരോധനം ബാധകമാക്കുമെന്നാണ് ഇക്കണോമിക്‌സ് മിനിസ്റ്റർ റീൻഹോൾഡ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ നിയമത്തോട് താദാത്മ്യം പ്രാപിക്കുന്നതിനും സ്ഥാപനങ്ങൾക്ക് അതിനായി തയ്യാറെടുക്കാനും സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിസിനസ് സ്ഥാപനങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് പുകവലി നിരോധനത്തിന് 2018 വരെ സമയം നൽകിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് പുകവലി നിരോധനം ഏർപ്പെടുത്തുകയെന്നത് ചരിത്രപരമായ തീരുമാനമാണെന്നും പൊതുജനങ്ങളുടെ ആരോഗ്യത്തെ കണക്കിലെടുത്ത് ഏർപ്പെടുത്തുന്നതാണെന്നും ഹെൽത്ത് മിനിസ്റ്റർ സബൈൻ ഒബർഹോസർ വ്യക്തമാക്കിയിട്ടുണ്ട്. പുകവലിക്കാത്തവരുടെയും ആരോഗ്യം കണക്കിലെടുത്ത് യൂറോപ്യൻ യൂണിയന്റെ പ്രവർത്തനങ്ങളുമായുള്ള സഹകരണത്തിന്റെ ഭാഗമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ പുകവലി നിരോധനത്തിൽ ഇ സിഗരറ്റുകളേയും ഉൾപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടുണ്ട്. അതേസമയം നിലവിലുള്ള ടുബാക്കോ നിയമത്തിന്റെ പരിധിയിൽ ഇ സിഗരറ്റുകൾ വരുന്നില്ലെന്നതിനാൽ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്നും പറയപ്പെടുന്നു. 2009-ലെ ഒരു നിയമമനുസരിച്ച് പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും കഫേകൾ, റെസ്റ്റോറന്റുകൾ എന്നീ സ്ഥലങ്ങളിൽ ഇതു ബാധകമല്ലായിരുന്നു. ഇവിടങ്ങളിൽ പുകവലി നിരോധനത്തിന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമില്ലായിരുന്നു. എന്നാൽ ഇത്തരത്തിൽ കഫേകളിലും റെസ്റ്റോറന്റുകളിലും പുകവലി നിയന്ത്രണം ഏർപ്പെടുത്താത്തതിനെതിരേ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ചെറുകിട ബിസിനസുകാർക്കു ഒത്താശ നൽകുന്നതാണ് ഇത്തരത്തിലുള്ള നടപടിയെന്നാണ് എതിർകക്ഷികൾ ഉയർത്തിയിരുന്ന ആരോപണം. സമ്പൂർണ പുകവലി നിരോധനം തങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ബാർ ഉടമകളും റെസ്റ്റോറന്റ് ഉടമകളും എതിർപ്പു പ്രകടിപ്പിച്ചുവെങ്കിലും ഇതിന് സമയം നൽകിയാണ് 2018 മുതൽ സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
യൂറോപ്പിൽ ഏറ്റവും മോശമായ പുകവലി ശീലമുള്ള രാജ്യമാണ് ഓസ്ട്രിയ. രാജ്യത്തിന്റെ പുകവലി വിരുദ്ധ പോളിസികളെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ഒട്ടേറെ വിമർശനങ്ങളും ഉയർന്നിരുന്നു. സിഗരറ്റുകൾ വിലക്കുറവിൽ ലഭിക്കുന്ന പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. 18 മുതൽ 28 വരെ വയസുള്ള പുരുഷന്മാരിൽ 52 ശതമാനം പേരും സ്ത്രീകളിൽ 34 ശതമാനവും പുകവലി ശീലമുള്ളവരാണ്. യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളിലും ഇപ്പോൾ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് നിരോധിച്ചിട്ടുണ്ട്.