- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ വന്നാൽ പേടിക്കുകയേ വേണ്ടാത്ത കാലം എത്തിയോ? രക്തത്തിലെ ജനിതകമാറ്റം വരുത്തിയ കോശങ്ങൾ കാൻസർ തിരിച്ചുവരുന്നത് മുടക്കും
കാൻസർ എത്രത്തോളം വലിയ അസുഖമാണെന്ന് എല്ലാവർക്കുമറിയാം. വലിയ അസുഖം എന്നത് മാത്രമല്ല, ഭീതി ജനിപ്പിക്കുന്ന രോഗം കൂടിയാണ്. വല്ലാത്ത ഭീതിയിലാണ് ലോകം. കാൻസർ വന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്ന ഭീതിയാണ് ഇതിൽ പ്രധാനം. ഈ ഭീതിയെ പലതരത്തിൽ മുതലെടുക്കുന്ന തട്ടിപ്പുക്കാരും പ്രകൃതിചികിത്സക്കാരും എല്ലാം ചേർന്നതാണ് കാൻസർ എന്ന രോഗത

കാൻസർ എത്രത്തോളം വലിയ അസുഖമാണെന്ന് എല്ലാവർക്കുമറിയാം. വലിയ അസുഖം എന്നത് മാത്രമല്ല, ഭീതി ജനിപ്പിക്കുന്ന രോഗം കൂടിയാണ്. വല്ലാത്ത ഭീതിയിലാണ് ലോകം. കാൻസർ വന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്ന ഭീതിയാണ് ഇതിൽ പ്രധാനം. ഈ ഭീതിയെ പലതരത്തിൽ മുതലെടുക്കുന്ന തട്ടിപ്പുക്കാരും പ്രകൃതിചികിത്സക്കാരും എല്ലാം ചേർന്നതാണ് കാൻസർ എന്ന രോഗത്തിന്റെ ഭീതി. എന്നാൽ ജനിതക മാറ്റം വരുത്തിയ രക്തംകൊണ്ട് ഉണ്ടാകുന്ന കാൻസർ ഭേദമാക്കാൻ സാധിക്കുമെന്നാണ് പുതിയ ചില പരീക്ഷണങ്ങൾ നൽകുന്ന സൂചന.
ലൈല റിച്ചാർഡ് എന്ന യുവതിയാണ് ഇങ്ങനെ കാൻസർ രോഗം ഭേദമാക്കിയ ആദ്യത്തെയാൾ. ഇവർക്ക് ജനിതക മാറ്റം വരുത്തിയ കോശങ്ങൾ നൽകിയാണ് അവരുടെ ലുക്കീമിയ ചികിത്സിച്ച് ഭേദമാക്കിയത്.
ഇതുമൂലം കാൻസർ വീണ്ടും വരുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കും. കാൻസർ ചികിത്സിച്ച് ഭേദമാക്കും എന്നതിലുപരി രണ്ടാമത് വരുന്നത് തടയും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഗവേഷകരും ചികിത്സരും കാണുന്നത്. ഇത് കാൻസർ ചികിത്സയിലെ വിപ്ലവം എന്നാണ് ഡോക്ടർമാർ വിധിയെഴുതുന്നത്.
ജനിതകമാറ്റം വരുത്തിയ കോശങ്ങൾ പതിനാല് വർഷത്തോളം ശരീരത്തിൽ പ്രവർത്തിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന ഉറപ്പ്. ഇത്രയും കാലത്തിനുള്ളിൽ കാൻസറിനെ പൂർണ്ണമായും ഇല്ലാതാക്കാനും വീണ്ടും വരുന്നത് തടയാനും സാധിക്കും.
കാൻസർ രോഗാണുക്കളെ ആദ്യഘട്ടത്തിൽതന്നെ 94 ശതമാനം ഇല്ലാതാക്കുകയും കാലക്രമേണ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. ക്യാൻസറിന്റെ ഏത് വകഭേദങ്ങളിലും ഈ ചികിത്സ ഫലപ്രദമാണെന്നും വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.
ലോകമെങ്ങുമുള്ള ആരോഗ്യവിദഗ്ദ്ധർ ആഹ്ലാദത്തോടെയാണ് പുതിയ ചികിത്സാരീതിയെക്കുറിച്ചുള്ള വാർത്തകൾ പരിശോധിക്കുന്നത്. കാൻസർ രോഗം മൂലം കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് രോഗികൾക്കാണ് ഇതുമൂലം ആശ്വാസമുണ്ടാകാൻ പോകുന്നത്. അതേസമയം ഈ ചികിത്സയ്ക്ക് എത്രത്തോളം ചിലവുണ്ടെന്ന കാര്യത്തിൽ കൃത്യമായ കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല. ലോകവ്യാപകമായി ഈ ചികിത്സാരീതി എന്നുമുതൽ ലഭ്യമായി തുടങ്ങുമെന്നും അറിവായിട്ടില്ല.

