രിസ്ഥി മലീനകരണം ഉണ്ടാക്കുന്ന ഡീസൽ കാറുകൾ നിരോധിക്കാൻ ജർമ്മനിക്ക് പിന്നീലെ ജനീവയും പദ്ധതിയിടുന്നതായി സൂചന.ഇതിനായുള്ള പദ്ധതി പ്രാദേശിക ഭരണകൂടം തയാറാക്കിത്തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞാഴ്‌ച്ചയാണ് ജർമ്മൻ കോടതി പ്രാദേശികഭരണകൂടങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് ജനീവയും സമാന നടപടികളിലേക്ക് നീങ്ങുന്നത്.

കാറുകൾ ആറു കാറ്റഗറികളിലായി തിരിച്ച് ഫ്രാൻസ് നടപ്പാക്കിയ നിയന്ത്രണത്തിൽനിന്നു കൂടി സ്വാധീനം ഉൾക്കൊണ്ടാണ് ജനീവയുടെ പദ്ധതി.വായു മലിനീകരണം നിയന്ത്രണ പരിധി ലംഘിക്കുന്ന സമയത്ത് ഓരോ കാറ്റഗറികളിൽപ്പെടുന്ന വാഹനങ്ങൾ താത്കാലികമായി നിരോധിക്കുന്ന സമ്പ്രദായമാണ് ഉദ്ദേശിക്കുന്നത്.

വർഷത്തിൽ മൂന്നു വട്ടമാണ് ഇതു നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഓരോ കാലയളവും രണ്ടു ദിവസം മുതൽ രണ്ടാഴ്ച വരെ നീളാം. അതതു സമയത്തെ വായു മലിനീകരണത്തിന്റെ തോതനുസരിച്ചായിരിക്കും ഇതു തീരുമാനിക്കുക.