- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ നുണപരിശോധനയില്ല; കോടതിയിൽ ഹാജരാകാത്തതിന് യുവതിക്ക് ശാസന; ഇനിയും വിട്ടുനിന്നാൽ കേസ് തള്ളുമെന്നും മുന്നറിയിപ്പ്
തിരുവവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ യുവതിക്ക് നുണപരിശോധനയില്ല. നുണപരിശോധനയിൽ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവതി ഹാജരാകാത്തതിനെ തുടർന്ന് തിരുവനന്തപുരം പോസ്‌കോ കോടതി നടപടികൾ അവസാനിപ്പിച്ചു. പെൺകുട്ടിയെ ശാസിക്കുകയും ചെയ്തു. ഇനി കോടതി നടപടികളിൽ നിന്ന് വിട്ടുനിന്നാൽ കേസ് തള്ളുമെന്ന മുന്നറിയിപ്പും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ വാദിയായ യുവതി തുടർച്ചയായി മൊഴിമാറ്റിയതിനെ തുടർന്ന് നുണപരിശോധനയ്ക്ക് വിധേയയാക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് രണ്ടുതവണ നുണപരിശോധന വേണോ വേണ്ടയോ എന്ന് നിലപാടറിയിക്കാൻ കോടതി അവസരം നൽകിയിരുന്നു. എന്നാൽ ഇന്ന് അന്വേഷണ സംഘത്തിന്റെ ഹർജി പരിഗണിച്ചപ്പോൾ യുവതി ഹാജരാകാത്തതിനെ തുടർന്ന് ഹർജിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ കോടതി അവസാനിപ്പിക്കുകയായിരുന്നു. യുവതിയുടെ അനുമതിയില്ലാതെ കേസിൽ നടപടികൾ സ്വീകരിക്കാൻ കോടതിക്ക് സാധിക്കാത്തതിനാൽ തുടർനടപടികൾ അവസാനിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസിൽ യുവതിക്കെതിരെയും ചില തെളിവുകൾ ലഭിച്ച

തിരുവവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ യുവതിക്ക് നുണപരിശോധനയില്ല. നുണപരിശോധനയിൽ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവതി ഹാജരാകാത്തതിനെ തുടർന്ന് തിരുവനന്തപുരം പോസ്‌കോ കോടതി നടപടികൾ അവസാനിപ്പിച്ചു. പെൺകുട്ടിയെ ശാസിക്കുകയും ചെയ്തു. ഇനി കോടതി നടപടികളിൽ നിന്ന് വിട്ടുനിന്നാൽ കേസ് തള്ളുമെന്ന മുന്നറിയിപ്പും കോടതി മുന്നറിയിപ്പ് നൽകി.
കേസിൽ വാദിയായ യുവതി തുടർച്ചയായി മൊഴിമാറ്റിയതിനെ തുടർന്ന് നുണപരിശോധനയ്ക്ക് വിധേയയാക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് രണ്ടുതവണ നുണപരിശോധന വേണോ വേണ്ടയോ എന്ന് നിലപാടറിയിക്കാൻ കോടതി അവസരം നൽകിയിരുന്നു. എന്നാൽ ഇന്ന് അന്വേഷണ സംഘത്തിന്റെ ഹർജി പരിഗണിച്ചപ്പോൾ യുവതി ഹാജരാകാത്തതിനെ തുടർന്ന് ഹർജിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ കോടതി അവസാനിപ്പിക്കുകയായിരുന്നു.
യുവതിയുടെ അനുമതിയില്ലാതെ കേസിൽ നടപടികൾ സ്വീകരിക്കാൻ കോടതിക്ക് സാധിക്കാത്തതിനാൽ തുടർനടപടികൾ അവസാനിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസിൽ യുവതിക്കെതിരെയും ചില തെളിവുകൾ ലഭിച്ചിരുന്നുവെങ്കിലും പൊലീസ് ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചിരുന്നില്ല.
നുണപരിശോധനയുമായി ബന്ധപ്പെട്ട നടപടികൾ കോടതി അവസാനിപ്പിച്ച സാഹചര്യത്തിൽ പൊലീസ് നിലപാട് നിർണായകമാകും.

