- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിയോളജിസ്റ്റിനെ തൊട്ടുകളിക്കരുതെന്ന മുന്നറിയിപ്പുമായി മോദിയുടെ വിശ്വസ്തന്റെ ഭാര്യയുടെ കോൾ; മാഡം ഇടപെടരുതെന്ന് പൊലീസുകാരന്റെ മറുപടി; ഖനനക്കേസിലെ ഉദ്യോഗസ്ഥ പ്രതിയെ രക്ഷിച്ചെടുക്കാൻ മുന്നിലുള്ളത് ഐഎഎസ് പ്രമുഖൻ; കായകുളം താപനിലയത്തിന്റെ മറവിൽ മണ്ണടിച്ച് കോടികൾ തട്ടിയ കേസിലെ പ്രതി സജികുമാറിന്റെ ടവർ ലൊക്കേഷൻ ഗുജറാത്തിൽ; കൊടും പരിസ്ഥിതി ചൂഷണക്കേസൊതുക്കി തീർക്കാൻ ചരടു വലികൾ സജീവം; ആരോപണ വിധേയരെ പുറത്താക്കാതെ വ്യവസായ വകുപ്പും
തിരുവനന്തപുരം : മണ്ണ് ഖനനത്തിന് അനധികൃത അനുമതിനൽകിയ തിരുവനന്തപുരം ജില്ല ജിയോളജിസ്റ്റും ശ്രീകാര്യം സ്വദേശിയുമായ സജികുമാറിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ ഫോൺ കോളും പാരിപ്പള്ളി പൊലീസിനെ തേടിയെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൈനിങ് റവന്യൂ ഇൻസ്പെക്ടർ വർക്കല സ്വദേശി സോണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്നും കേസ് എടുക്കരുതമെന്നുമായിരുന്നു നേതാവിന്റെ ഭാര്യയുടെ നിർദ്ദേശം. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ഇത് അംഗീകരിച്ചില്ല. മാഡത്തെ പോലൊരാൾ ഇത്തരം വിഷയങ്ങളിൽ ഇടപെടരുതെന്ന് മോശമെന്നായിരുന്നു പൊലീസുകാരന്റെ നിർദ്ദേശം. കേരളത്തിലും ഡൽഹിയിലും ഉന്നത ബന്ധങ്ങളുള്ള നേതാവിന്റെ ഭാര്യയാണ് വിളിച്ചത്. അതിന് ശേഷവും സജീവ ഇടപെടൽ കേസ് അട്ടിമറിക്കാൻ നടക്കുന്നുണ്ട്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് കേസ് ഒതുക്കി തീർക്കാൻ നീക്കവുമായുള്ളത്. ഈ നീക്കവും പൊലീസിനെ അസ്വസ്ഥമാക്കുന്നുണ്ട്. അതിനിടെ മൊബൈൽ ടവർ പരിശോധനയിൽ സജി കുമാറുള്ളത് ഗുജ
തിരുവനന്തപുരം : മണ്ണ് ഖനനത്തിന് അനധികൃത അനുമതിനൽകിയ തിരുവനന്തപുരം ജില്ല ജിയോളജിസ്റ്റും ശ്രീകാര്യം സ്വദേശിയുമായ സജികുമാറിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ ഫോൺ കോളും പാരിപ്പള്ളി പൊലീസിനെ തേടിയെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൈനിങ് റവന്യൂ ഇൻസ്പെക്ടർ വർക്കല സ്വദേശി സോണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്നും കേസ് എടുക്കരുതമെന്നുമായിരുന്നു നേതാവിന്റെ ഭാര്യയുടെ നിർദ്ദേശം. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ഇത് അംഗീകരിച്ചില്ല. മാഡത്തെ പോലൊരാൾ ഇത്തരം വിഷയങ്ങളിൽ ഇടപെടരുതെന്ന് മോശമെന്നായിരുന്നു പൊലീസുകാരന്റെ നിർദ്ദേശം.
കേരളത്തിലും ഡൽഹിയിലും ഉന്നത ബന്ധങ്ങളുള്ള നേതാവിന്റെ ഭാര്യയാണ് വിളിച്ചത്. അതിന് ശേഷവും സജീവ ഇടപെടൽ കേസ് അട്ടിമറിക്കാൻ നടക്കുന്നുണ്ട്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് കേസ് ഒതുക്കി തീർക്കാൻ നീക്കവുമായുള്ളത്. ഈ നീക്കവും പൊലീസിനെ അസ്വസ്ഥമാക്കുന്നുണ്ട്. അതിനിടെ മൊബൈൽ ടവർ പരിശോധനയിൽ സജി കുമാറുള്ളത് ഗുജറാത്തിലുള്ളത് ഗുജറാത്തിലാണെന്ന് വ്യക്തമായി. പക്ഷേ കൂടുതൽ അന്വേഷണത്തിന് പൊലീസിനെ മുതിർന്ന ഐഎഎസുകാരൻ സമ്മതിക്കുന്നില്ല. വ്യവസായ വകുപ്പിന് കീഴിലാണ് ജിയോളിക്കൽ വകുപ്പുള്ളത്. ഈ വകുപ്പിന്റെ നിസംഗതയും ചർച്ച ചെയ്തിട്ടില്ല. ഉന്നത ഇടപെടൽ കാരണം ഇത്രയും ഗുരുതരമായ കുറ്റം നടന്നിട്ടും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും എടുത്തിട്ടില്ല. കേസ് ഒതുക്കി ഇവരെ രക്ഷിക്കാനാണ് നീക്കം നടക്കുന്നത്.
സജികുമാർ ഒളിവിൽ പോയിട്ട് ആറ് ദിവസം കഴിയുന്നു. ജിയോളജിസ്‌റ് ഒളിവിലായതോടെ തിരക്കുള്ള ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായിട്ടും വിഷയത്തിൽ പ്രതികരിക്കാൻ മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ തയ്യാറായിട്ടില്ല. ഉന്നതനായ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഇടപെടലാണ് ഇതിന് കാരണം. പല കേസുകളിലും ആരോപണ വിധേയനാണ് ഈ ഉദ്യോഗസ്ഥൻ. വലിയ പിടിപാടുമുണ്ട്. അതുകൊണ്ട് തന്നെ ഈ ഉദ്യോഗസ്ഥനെ മറികടന്ന് മുന്നോട്ട് പോകാൻ പൊലീസിന് കഴിയുന്നതുമില്ല. ആരും പിടിക്കപ്പെടാതിരിക്കാൻ വമ്പൻ മുൻ കരുതലുകളെടുത്തായിരുന്ന മണൽ കടത്ത്. ഇതിന് പിന്നിൽ ഉന്നത ഇടപെടലുണ്ട്. വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നു.
ആറ്റിങ്ങൽ ഭാഗത്തു കുറച്ചുദിവസങ്ങളായി അനധികൃത മണ്ണ് മാഫിയ പ്രവർത്തിക്കുന്നതായി രഹസ്യ വിവരം കിട്ടുകയും ഇത്തരം പ്രവർത്തനങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ആറ്റിങ്ങൽ ഭാഗത്ത് നിന്നും അമിതവേഗതയിൽ പാരിപ്പള്ളി ഭാഗത്തേക്ക് മണ്ണുകയറ്റിയ ലോറികൾ വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു തുടർന്നു നടന്ന പരിശോധനയിൽ കായംകുളം താപവൈദ്യുത നിലയത്തിലേക്കെന്ന ജിയോളജിസ്‌റ് ഒപ്പിട്ടു നൽകിയിരിക്കുന്ന് പെർമിറ്റ് കണ്ടെടുത്തു എന്നാൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ കായംകുളം താപവൈദ്യുത നിലയവുമായി ബന്ധപ്പെട്ടതോടെയാണ് കള്ളി പുറത്ത് വന്നത്.
കായംകുളം താപനിലയത്ത് മണ്ണിന്റെ ആവശ്യം ഇല്ലായിരുന്നു. ഇത്തരത്തിൽ ആർക്കും ഓർഡറും നൽകിയില്ല. പൊലീസ് പിടിച്ചാലും രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു കായംകുളം താപനിലയത്തിന്റെ പേരെടുത്തിടൽ. ഒരു കുട്ടിയുടെ പേരിലുള്ള സ്ഥലത്ത് നിന്നാണ് ഈ മണ്ണെടുപ്പ് നടന്നതെന്നും പൊലീസിന് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. എന്നാൽ വിവരമൊന്നും പുറത്തു പറയരുതെന്നാണ് പൊലീസിന് വ്യവസായ വകുപ്പ് തന്നെ നൽകിയിരിക്കുന്ന നിർദ്ദേശം. എങ്ങനേയും ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനാണ് നീക്കം. പിന്നിലെ മാഫിയയെ കുറിച്ച് സൂചന പുറത്തു വരാതിരിക്കാനാണ് ഇത്. കൃത്യമായ സ്ഥലപരിശോധനന നടത്താതെയാണ് ഖനനാനുമതി നൽകിയത് എന്ന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്ന സൂചന ലഭിച്ചതോടെയാണ് സജികുമാർ മുങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൈനിങ് റവന്യൂ ഇൻസ്പെക്ടർ വർക്കല സ്വദേശി സോണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ അറസ്റ്റിലായതോടെയാണ് തനിക്കും കുരുക്ക് വിഴുമെന്ന് മനസ്സിലാക്കിയ സജികുമാർ മുങ്ങുകയായിരുന്നു. ഇയളെ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ ടീമുകളായി തിരിഞ്ഞാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കൈക്കൂലി വീരനായ സജികുമാർ ഇടതുപക്ഷ യൂണിയന്റെ സജീവപ്രവർത്തകൻ കൂടിയാണ്. ഈ ബന്ധങ്ങളും തട്ടിപ്പിന് മറയാക്കുന്നുണ്ട്. ഇതിനൊപ്പമാണ് ഡൽഹിയിൽ നിന്നും കേന്ദ്ര നേതാവിന്റെ ഭാര്യയുടെ ഫോൺ വിളിയെത്തുന്നത്. ബിജെപി നേതൃത്വവുമായും സജികുമാറിന് ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് ഇത്.
ഗുജാറത്തിലെ ടവർ ലൊക്കേഷനും പൊലീസിനെ കുഴക്കുന്നുണ്ട്. ജിയോളജി വകുപ്പിലെ എല്ലാ പ്രമുഖരും അറിയുന്നതാണ് ഈ തട്ടിപ്പ്. അതുകൊണ്ട് തന്നെ പല ഉദ്യോഗസ്ഥരും അറസ്റ്റ് ഭയക്കുന്നുണ്ട്. ഇവരെല്ലാം മുൻകൂർ ജാമ്യ സാധ്യത തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അതിനിടെ സജികുമാറും മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. ഇയാളുടെ മുൻകൂർ ജാമ്യ ഹർജിയിൽ കർശന നിലപാട് എടുക്കാതിരിക്കാൻ ചില കരുനീക്കം വ്യവസായ വകുപ്പിലെ പ്രമുഖർ നടത്തുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടികളും പ്രശ്‌നം ചർച്ചയാക്കുന്നതുമില്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്കും സജികുമാറുമായി അടുത്ത ബന്ധം ഉണ്ടെന്നതെന്നാണ് ഇതിന് കാരണം.
സാധാരണക്കാരൻ മുതൽ ക്വാറി ഉടമകൾ വരെയുള്ളവരിൽനിന്നും വൻതുക കൈപ്പറ്റിയാണ് വകുപ്പിൽ അനധികൃതമായി കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത്.നിരവധി ക്വാറി ഉടമകളുൾപ്പടെയുള്ളവരിൽ നിന്നും പണം കൈപ്പറ്റിയെന്നാണ് പൊലീസിന് ഇപ്പോൾ ലഭിക്കുന്ന സൂചന. തന്റെ രാഷ്ട്രീയ സ്വാധീനം ആദ്യമെ പറഞ്ഞാണ് ഇയാൾ കച്ചവടമുറപ്പിക്കുന്നതെന്നാണ് ആരോപണം.