ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷ് രംഗത്തെത്തി. ന്യൂയോർക്ക് സിറ്റിയിൽ ജോർജ് ബുഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രസംഗത്തിലാണ് ട്രംപ് ഭരണത്തിലെ പ്രശ്‌നങ്ങളും ന്യൂനതകളും ബുഷ് തുറന്നടിച്ചത്. മുൻവിധികളും പരിഹാസങ്ങളും അമേരിക്കക്കാരന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. അമേരിക്കയിലെ യുവതലമുറക്ക് മുന്നിൽ കാണിച്ച് നൽകാൻ വളരെ പോസ്റ്റീവായ ഒരു നേതൃപാടവമാണ് വേണ്ടത് എന്നാൽ ഇപ്പോൾ ഉള്ളത് അങ്ങനെയുള്ള ഒരു നേതൃത്വമല്ല.

മുൻവിധികളും വീമ്പു പറച്ചിലുമാണ് ഇപ്പോൾ അമേരിക്ക കണ്ട് കൊണ്ടിരിക്കുന്നത്. ഇവിടെ ഇപ്പോൾ മതഭ്രാന്തും വംശീയ വിദ്വേശവും വളർത്തലിനാണ് അവസരം നൽകുന്നത്. കുട്ടികൾക്ക് നല്ല പാഠങ്ങൾ പറഞ്ഞ് കൊടുക്കുന്നതിന് പകരമാണിത്. വംശീയത അമേരിക്കയ്ക്ക് ഒരു ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണുള്ളത്. അമേരിക്കയുടെ രാഷ്ട്രീയം പെട്ടന്ന തന്നെ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള അവസ്ഥയിലാണുള്ളത്.

ട്രംപിന്റെ പല വിവാദ പരാമർശങ്ങളേയും ബുഷ് നിശിതമായി വിമർശിച്ചു. എന്നാൽ ഒരു സ്ഥലത്തും ട്രംപിന്റെ പേരെടുത്തു പറയാതെയായിരുന്നു ബുഷിന്റെ വിമർശനം. ഇപ്പോൾ നടക്കുന്ന വെള്ളക്കാരുടെ ദേശീയത നാടിനെ വളരെ ദോഷകരമായി ബാധിക്കുമെന്നും ബുഷ് പ്രസംഗത്തിൽ പറഞു. ജോർജ് ബുഷും ഡോണാൾഡ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രധാനികൾ ആണ്. സ്വന്തം പാർട്ടിയിലെ മുൻ പ്രസിഡന്റിന്റെ വാക്ശരങ്ങൾക്കെതിരെ ട്രംപിനോട് ചോദിച്ചപ്പോൾ താൻ ഇത് വരെ കണ്ടില്ലെന്ന പറഞ്ഞു ഒഴിഞ്ഞ് മാറുകയായിരുന്നു.