- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ജോർജ്ജ് കൊട്ടാരത്തിന് നാസ്സോ കൗണ്ടിയുടെ പ്രശസ്തി പത്രം
ന്യൂയോർക്ക്: സമഗ്ര സാമൂഹിക സേവനം പരിഗണിച്ച് ന്യൂയോർക്ക് സിറ്റിയിലെ സാമൂഹിക സേവകൻ ജോർജ്ജ് കൊട്ടാരത്തിന് നാസ്സോ കൗണ്ടിയുടെ പ്രശ്തിപത്രം. കുടുംബ പ്രശ്‌നങ്ങളാലും മാനസിക പ്രശ്‌നങ്ങളാലും ആരോഗ്യ പ്രശ്ങ്ങളാലും ദുരിതമനുഭവിക്കു ധാരാളം ജനങ്ങൾക്ക് ജാതി-മത-ദേശ ഭേദമെന്യേ സാന്ത്വനവും സഹായവും നൽകുന്ന ജോർജ്ജ് കൊട്ടാരം, രണ്ട് പതിറ്റാണ്ടിൽ ഏറെയായി ന്യൂയോർക്ക് സിറ്റിയിൽ ഹ്യൂമൻ റിസോഴ്‌സസ് അഡ്‌മിനിസ്‌ട്രേഷനിൽ സോഷ്യൽ വർക്കറായി പ്രവർത്തിക്കുു. ഇന്ത്യൻ അമേരിക്കൻ മലയാളി അസോസ്സിയേഷന്റെയും ഇന്ത്യൻ നഴ്‌സസ് അസോസ്സിയേഷൻ ഓഫ് ന്യൂയോർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂഹൈഡ്പാർക്കിൽ നടത്തപ്പെട്ട ഓണാഘോഷത്തിന്റെ വർണ്ണാഭമായ ചടങ്ങിൽ നാസ്സോ കൗണ്ടി ക്ലാർക്ക് മൗറീൻ ഒകേണൽ പ്രശ്തിപത്രം സമ്മാനിച്ചു. കുട്ടനാടൻ പ്രദേശങ്ങളിലെ ഏകദേശം 25,000 കുടുംബങ്ങളുടെ ഇടയിൽ ജലജന്യ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണവും ആ പ്രദേശങ്ങളിൽ വിവിധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് രോഗ നിവാരണവും രോഗ പ്രതിരോധവും ജോർജ്ജ് കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട
ന്യൂയോർക്ക്: സമഗ്ര സാമൂഹിക സേവനം പരിഗണിച്ച് ന്യൂയോർക്ക് സിറ്റിയിലെ സാമൂഹിക സേവകൻ ജോർജ്ജ് കൊട്ടാരത്തിന് നാസ്സോ കൗണ്ടിയുടെ പ്രശ്തിപത്രം. കുടുംബ പ്രശ്‌നങ്ങളാലും മാനസിക പ്രശ്‌നങ്ങളാലും ആരോഗ്യ പ്രശ്ങ്ങളാലും ദുരിതമനുഭവിക്കു ധാരാളം ജനങ്ങൾക്ക് ജാതി-മത-ദേശ ഭേദമെന്യേ സാന്ത്വനവും സഹായവും നൽകുന്ന ജോർജ്ജ് കൊട്ടാരം, രണ്ട് പതിറ്റാണ്ടിൽ ഏറെയായി ന്യൂയോർക്ക് സിറ്റിയിൽ ഹ്യൂമൻ റിസോഴ്‌സസ് അഡ്‌മിനിസ്‌ട്രേഷനിൽ സോഷ്യൽ വർക്കറായി പ്രവർത്തിക്കുു. ഇന്ത്യൻ അമേരിക്കൻ മലയാളി അസോസ്സിയേഷന്റെയും ഇന്ത്യൻ നഴ്‌സസ് അസോസ്സിയേഷൻ ഓഫ് ന്യൂയോർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂഹൈഡ്പാർക്കിൽ നടത്തപ്പെട്ട ഓണാഘോഷത്തിന്റെ വർണ്ണാഭമായ ചടങ്ങിൽ നാസ്സോ കൗണ്ടി ക്ലാർക്ക് മൗറീൻ ഒകേണൽ പ്രശ്തിപത്രം സമ്മാനിച്ചു.
കുട്ടനാടൻ പ്രദേശങ്ങളിലെ ഏകദേശം 25,000 കുടുംബങ്ങളുടെ ഇടയിൽ ജലജന്യ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണവും ആ പ്രദേശങ്ങളിൽ വിവിധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് രോഗ നിവാരണവും രോഗ പ്രതിരോധവും ജോർജ്ജ് കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. കത്തോലിക്ക സഭയുടെ വിവിധ സദ്ധ സംഘടനയിലും ന്യൂയോർക്ക് സിറ്റി ഹൗസിങ് അഥോറിറ്റിയിലും മാനസിക രോഗവിമുക്തരുടെ ഇടയിലും ധാരാളം സേവനം അനുഷ്ടിച്ചിട്ടുള്ള ജോർജ്ജിനെ ന്യൂയോർക്ക് സ്റ്റേറ്റ് മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് 2004-ൽ എംപ്ലോയി ഓഫ് ദി ഇയർ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.
നൂയോർക്ക് സിറ്റി സോഷ്യൽ സർവ്വീസ് യൂണിയന്റെ ലോക്കൽ യൂണിയൻ ഡെലഗേറ്റ് എ നിലയിൽ തൊഴിലാളികളുടെയും തൊഴിൽ ദാദാക്കളുടെയും ഇടയിൽ ഉടലെടുത്ത പല തൊഴിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുതിനും ജോർജ്ജ് നേതൃത്വം വഹിച്ചിട്ടുണ്ട്. ഇന്തോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് ഡയറക്ടർ ബോർഡ് അംഗം, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സെക്രട്ടറി, ഇന്ത്യൻ കാത്തലിക്ക് അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സെക്രട്ടറി, നോർത്ത് ബെല്ലറോസ് സിവിക് അസോസ്സിയേഷൻ അംഗം, സീറോ മലബാർ കാത്തലിക് കോൺഗ്രസ് നാഷണൽ ചാരിറ്റി ചെയർമാൻ എീ നിലകളിലും ജോർജ്ജ് കൊട്ടാരം പ്രശസ്ത സേവനം കാഴ്ച വച്ചിട്ടുണ്ട്