- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോർജ് മാത്യൂ (ഉണ്ണിക്കുഞ്ഞ്) നിര്യാതനായി
ഷിക്കാഗോ: പുതുപ്പള്ളി പയ്യപ്പാടി വാര്യവീട്ടിൽ പരേതരായ മാത്തൻ മത്തായിയുടെയും അന്നമ്മ മാത്യൂവിന്റെയും മകനും ദീർഘകാലം ഷിക്കാഗോയിൽ സ്ഥിരതാമസക്കാരനുമായിരുന്ന ജോർജ് മാത്യൂ (ഉണ്ണിക്കുഞ്ഞ്71) നാട്ടിൽവച്ച് നിര്യാതനായി.ഭാര്യ അമ്മുക്കുട്ടി, പയ്യപ്പാടി പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിഷ മാത്യൂ (ഷിക്കാഗോ), ജസ്റ്റിൻ മാത്യു (ഷിക്കാഗോ). മ
ഷിക്കാഗോ: പുതുപ്പള്ളി പയ്യപ്പാടി വാര്യവീട്ടിൽ പരേതരായ മാത്തൻ മത്തായിയുടെയും അന്നമ്മ മാത്യൂവിന്റെയും മകനും ദീർഘകാലം ഷിക്കാഗോയിൽ സ്ഥിരതാമസക്കാരനുമായിരുന്ന ജോർജ് മാത്യൂ (ഉണ്ണിക്കുഞ്ഞ്71) നാട്ടിൽവച്ച് നിര്യാതനായി.
ഭാര്യ അമ്മുക്കുട്ടി, പയ്യപ്പാടി പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിഷ മാത്യൂ (ഷിക്കാഗോ), ജസ്റ്റിൻ മാത്യു (ഷിക്കാഗോ). മരുമക്കൾ: ബിജു ചെറിയാൻ, ജൂബി മാത്യൂ.
സഹോദരങ്ങൾ: ലീലാമ്മ വർഗീസ് (മീനടം), സൂസമ്മ അലക്‌സാണ്ടർ (ആലപ്പുഴ), മറിയാമ്മ ജോസഫ (പയ്യപ്പാടി), അന്നമ്മ പീറ്റർ (ബോംബെ), പാസ്റ്റർ മാമ്മൻ മാത്യൂ വാര്യവീട്ടിൽ (ഷിക്കാഗോ), ബേബിക്കുട്ടി മാത്യൂ (ഷിക്കാഗോ).
സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് പുതുപ്പള്ളിയിലുള്ള സ്വവസതിയിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് പുതുപ്പള്ളി ടൗൺ ദൈവസഭയുടെ തച്ചകുന്ന് സെമിത്തേരിയിൽ സംസ്‌കാരം നടത്തുന്നതുമാണ്.
പരേതൻ ഇന്ത്യൻ എയർഫോഴ്‌സിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചതിനു ശേഷം 1988ലാണ് ഷിക്കാഗോയിൽ കുടുംബസമേതം എത്തിയത്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാമൻ മാത്യൂ 8473927081, ബിജു ചെറിയാൻ 8479912008(യു.എസ്.എ), ജസ്റ്റീൻ മാത്യു 91755 8004138 (ഇന്ത്യ)