മെൽബണിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മെൽബൺ സൗത്തിലെ സെലാന്റാ റൈസ് എസ്റ്റേറ്റിൽ താമസിച്ചിരുന്ന ജോർജ് തോമസ് ആണ് മരിച്ചത്. പരേതന് 57 വയസായിരുന്നു പ്രായം.

ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് നടത്തിവരുകയായിരുന്നു ജോർജ് തോമസ് ഇന്ന് രാവിലെയാണ് മരിച്ചത്. ആലപ്പുഴ കൈനകരിയിലെ ചേന്നങ്കരി മുണ്ടപ്പിള്ളിൽ കുടുംബാംഗമാണ് ജോർജ്. ഭാര്യ ലീലാമ്മ കാമ്പർവെൽ എപ്വർത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്.

ആൻ (23), അജ്ഞലി (21), ഡാനിയേൽ (11) എന്നിവർ മക്കളാണ്. മൃതദേഹം കോറോണർ വഴി പോസ്റ്റ്‌മോർട്ടത്തിന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്. 2008 ലാണ് ജോർജും, കുടുംബവും ന്യൂസിലന്റിൽനിന്നും മെൽബണിലേക്കു താമസം മാറിയത.