- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ഇലക്ഷന്റെ ഫണ്ട് റൈസിങ്ങിന്റെ കാര്യത്തിനായി ആണ് ഓഫീസിൽ പോയത്; ഒടുവിൽ എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുമ്പോൾ അയാൾ എന്റെ പിൻഭാഗത്ത് പിടിച്ചു; ഞാൻ ചോദിച്ചപ്പോൾ അറിയാതെ സംഭവിച്ചതാണ് എന്ന് പറഞ്ഞു; സീനിയർ ബുഷിനെതിരെയുള്ള ലൈംഗികാരോപണങ്ങൾക്ക് അവസാനമില്ല
വാഷിങ്ങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റായ സീനിയർ ബുഷിനെതിരെയുള്ള ലൈംഗികാരോപണങ്ങൾക്ക് അവസാനമില്ലാത്ത അവസ്ഥയാണുള്ളത്, ഇപ്പോൾ ഏഴാമതായി ഒരാൾ കൂടെ സീനിയർ ബുഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 1992ൽ അമേരിക്കയിലെ ഇലക്ഷൻ സമയത്ത് ഫണ്ട് റൈസിങ്ങിന്റെ കൂടിയാലോചനക്കിടയിലാണ് പീഡന ശ്രമം ഉണ്ടായത് എന്നാണ് 55കാരി വെളിപ്പെടുത്തിയത്. സി.എൻ.എനിന് നൽകിയ അഭിമുഖത്തിലാണ് സ്ത്രീ പീഡന ശ്രമം വെളിപ്പെടുത്തിയത്. ഫോട്ടോ എടുക്കുന്ന സമയത്താണ് ബുഷ് തന്റെ ലൈംഗിക ചേഷ്ടയോടെ സ്പർശിച്ചത് എന്നായിരുന്നു വെളിപ്പെടുത്തൽ, എല്ലാവരും ക്യാമറയിൽ ഫോട്ടോ എടുക്കാനായി നിന്ന സമയത്തായിരുന്നു തന്റെ പിൻ ഭാഗത്ത് ബുഷ് സ്പർശിച്ചത്, ഇതിനെപ്പറ്റി അറിയാതെ സംഭവിച്ചതാണ് എന്നായിരുന്നു ബുഷിന്റെ മറുപടി ഈയിടെയായി ഇത്തരത്തിൽ നിരവധി സ്ത്രീകളോട് ബുഷ് പെരുമാറിയിരുന്നു എന്ന് അറിയാൻ കഴിഞ്ഞത്, അപ്പോഴാണ് അന്ന് അറിയാതെ അല്ല എന്ന എനിക്ക് മനസ്സിലായത് എന്ന സ്ത്രീ പറഞ്ഞു.'ഒരു വിശുദ്ധ വിസർജ്ജനം' എന്നാണ് തനിക്ക് ആ സംഭവത്തെ കുറിച്ച് തോന്നിയതെന്നും അവർ പറയുന്നു ഇത്തരത്തിലുള്ള
വാഷിങ്ങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റായ സീനിയർ ബുഷിനെതിരെയുള്ള ലൈംഗികാരോപണങ്ങൾക്ക് അവസാനമില്ലാത്ത അവസ്ഥയാണുള്ളത്, ഇപ്പോൾ ഏഴാമതായി ഒരാൾ കൂടെ സീനിയർ ബുഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
1992ൽ അമേരിക്കയിലെ ഇലക്ഷൻ സമയത്ത് ഫണ്ട് റൈസിങ്ങിന്റെ കൂടിയാലോചനക്കിടയിലാണ് പീഡന ശ്രമം ഉണ്ടായത് എന്നാണ് 55കാരി വെളിപ്പെടുത്തിയത്. സി.എൻ.എനിന് നൽകിയ അഭിമുഖത്തിലാണ് സ്ത്രീ പീഡന ശ്രമം വെളിപ്പെടുത്തിയത്.
ഫോട്ടോ എടുക്കുന്ന സമയത്താണ് ബുഷ് തന്റെ ലൈംഗിക ചേഷ്ടയോടെ സ്പർശിച്ചത് എന്നായിരുന്നു വെളിപ്പെടുത്തൽ, എല്ലാവരും ക്യാമറയിൽ ഫോട്ടോ എടുക്കാനായി നിന്ന സമയത്തായിരുന്നു തന്റെ പിൻ ഭാഗത്ത് ബുഷ് സ്പർശിച്ചത്, ഇതിനെപ്പറ്റി അറിയാതെ സംഭവിച്ചതാണ് എന്നായിരുന്നു ബുഷിന്റെ മറുപടി
ഈയിടെയായി ഇത്തരത്തിൽ നിരവധി സ്ത്രീകളോട് ബുഷ് പെരുമാറിയിരുന്നു എന്ന് അറിയാൻ കഴിഞ്ഞത്, അപ്പോഴാണ് അന്ന് അറിയാതെ അല്ല എന്ന എനിക്ക് മനസ്സിലായത് എന്ന സ്ത്രീ പറഞ്ഞു.'ഒരു വിശുദ്ധ വിസർജ്ജനം' എന്നാണ് തനിക്ക് ആ സംഭവത്തെ കുറിച്ച് തോന്നിയതെന്നും അവർ പറയുന്നു
ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് 1992ലെ സംഭവത്തെ കുറിച്ച് തുറന്നുപറയാൻ അവർക്ക് ധൈര്യം പകർന്നതെന്ന് സ്ത്രീയുടെ മുൻ ഭർത്താവും അടുത്ത കൂട്ടുകാരിയും സിഎൻഎന്നിനോട് പറഞ്ഞു. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെ ബുഷിന്റെ പ്രായം ചൂണ്ടിക്കാണിച്ച് ന്യായീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ തനിക്കെതിരെ ആക്രമണം നടന്നപ്പോൾ ബുഷിന് അത്ര പ്രായമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീ പറയുന്നു. എന്നാൽ പുതിയ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ ബുഷിന്റെ വക്താവ് ജിം മക്ഗ്രാത്ത് തയ്യാറായിട്ടില്ല. നേരത്തെ ഉയർന്ന ആരോപണങ്ങളിൽ ബുഷിന്റെ പേരിൽ മക്ഗ്രാത്ത് മാപ്പ് പറഞ്ഞിരുന്നു.