ജോർജിയ: ഫയറിങ് സ്‌ക്വാഡിനെ ഉപയോഗിച്ചു തന്റെ വധശിക്ഷ നടപ്പാക്കണമെന്ന്‌ജെ. ഡബ്ല്യു ലെഡ് ഫോർഡിന്റെ അപേക്ഷ തള്ളി വിഷമിശ്രിതം ഉപയോഗിച്ചുവധശിക്ഷ നടപ്പാക്കി.1992 അയൽവാസിയായ 73 കാരനെ നോർത്ത്‌ജോർജിയായിലുള്ള വീട്ടിൽ വച്ച് കുത്തിക്കൊല പ്പെടുത്തിയ കേസിലാണ്പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നത്.

കൊല്ലപ്പെട്ടയാളുടെ വീട്ടിൽ നിന്നും എന്തോ മോഷ്ടിച്ചു എന്ന് ഫോർഡിനെതിരായി നൽകിയ പരാതിയാണ് കൊലപാതകത്തിൽ അവസാനിച്ചത്.2017 ലെജോർജിയ സംസ്ഥാനത്തെ ആദ്യ വധശിക്ഷയാണ് മെയ് 16 ബുധനാഴ്ച രാവിലെനടപ്പാക്കിയത്. വധശിക്ഷ ഒഴിവാക്കണമെന്നും വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷനടപ്പാക്കുന്നതു മനുഷ്യത്വ രഹിതവുമാണെന്ന് ആരോപിച്ചു ചൊവ്വാഴ്ച വൈകിട്ട്‌ജോർജിയാ തലസ്ഥാനത്ത് നിരവധി ആളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനംനടത്തപ്പെട്ടു.

വധശിക്ഷയ്ക്കു വിധേയരാകുന്നയാൾക്കു വളരെ വേദനയുണ്ടാക്കുന്നതാണ്വിഷ മിശ്രിതം ഉപയോഗിച്ചുള്ള വധശിക്ഷയെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുംഇവർ വാദിക്കുന്നു.വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ച്‌നിമിഷങ്ങൾക്കം ഫോർഡിന്റെ മരണം സ്ഥിരീകരിച്ചു. ജോർജിയയിലെനിയമനുസരിച്ച് ഫയറിങ് സ്‌ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കാൻഅനുവാദമില്ലാത്തതിനാലാണ് വിഷമിശ്രിതം ഉപയോഗിക്കേണ്ടി വന്നതെന്ന്ജയിലധികൃതർ അറിയിച്ചു.