ഴിഞ്ഞ വർഷം കിഴക്കൻ ജർമനിയിലെ പൾസ്നിറ്റ്സിൽ നിന്നും ഇറാഖിലേക്ക് പോയി ഐസിസിൽ ചേർന്ന ജർമൻ 16 വയസുള്ള പെൺകുട്ടി ലിൻഡ വെൻസൽ നിലവിൽ ഇറാഖിൽ വധശിക്ഷ കാത്ത് കഴിയുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഐസിസിന്റെ കസ്റ്റഡിയിലായിരുന്ന ഇറാഖിലെ മൊസൂൾ നഗരം ഇറാഖി സൈന്യം ഇക്കഴിഞ്ഞ ജൂലൈയിൽ തിരിച്ച് പിടിച്ചതിനെ തുടർന്ന് ല ിൻഡ ഇറാഖി സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു. പെൺകുട്ടിക്ക് വധശിക്ഷ ലഭിച്ചേക്കുമെന്ന മുന്നറിയിപ്പുയർത്തിയിരിക്കുന്നത് ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽ-അബാദി തന്നെയാണ്. ഭീകരരാൽ അമ്മയായ ഈ മദാമ്മക്കുട്ടിക്ക് നിലവിൽ എങ്ങനെയെങ്കിലും ജർമനിയിൽ തിരിച്ചെത്തിയാൽ മതിയെന്ന സ്ഥിതിയായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

നിലവിൽ ബാഗ്ദാദിൽ കസ്റ്റഡിയിൽ കഴിയുന്ന ലിൻഡയുടെ വിധി ഇനി ഇറാഖിലെ കോടതി തീരുമാനിക്കുമെന്നുറപ്പാണ്. ഇറാഖിൽ കൗമാരക്കാരായ കുറ്റവാളികൾക്ക് പ്രത്യേക നിയമങ്ങളുണ്ടെന്നും ലിൻഡ ഐസിസിന്റെ കൂടെ കൂടി ചെയ്ത് കൂട്ടിയിരിക്കുന്ന ക്രിമിനൽ കുററങ്ങൾ പരിഗണിച്ചാൽ അവർക്ക് വധശിക്ഷ കിട്ടാൻ സാധ്യതയേറെയാണെന്നുമാണ് അബാദി മുന്നറിയിപ്പേകുന്നത്. ഐസിസിന്റെ ഭീകരമായ പൊലീസ് സേനയ്ക്കൊപ്പം ചേർന്ന് ഈ പെൺകുട്ടി നിരവധി നിഷ്‌കളങ്കരെ ദ്രോഹിച്ചിട്ടുണ്ടെന്നും നിരവധി പേരുടെ മരണത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്നുമാണ് ഇറാഖി ഇന്റലിജൻസ് ഒഫീഷ്യലുകൾ പറയുന്നത്.

നിലവിൽ ബ ാഗ്ദാദിലെ എയർപോർട്ട് ജയിലിലാണ് ലിൻഡയെ പാർപ്പിച്ചിരിക്കുന്നത്. മൊസൂളിൽ നിന്നും പിടിച്ചെടുത്ത മറ്റ് പാശ്ചാത്യ വനിതകൾക്കൊപ്പമാണ് ലിൻഡ കഴിയുന്നത്. ഇക്കൂട്ടത്തിൽ ബെൽജിയം, ഫ്രാൻസ്, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഇറാഖിന് പുറത്തുള്ള വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവരും ഐസിസിനൊപ്പം ചേർന്ന് ഭീകരാക്രമണങ്ങളിൽ ഭാഗഭാക്കാകുകയും ചെയ്ത നൂറ്കണക്കിന് യുവതികളെയാണ ് ഇറാഖിലെ വിവിധ ജയിലുകളിൽ ഇത്തരത്തിൽ പാർപ്പിച്ചിരിക്കുന്നത്. ഭൂരിഭാഗം പേരെയും മൊസൂൾ പ്രദേശത്തെ ജയിലുകളിലാണിട്ടിരിക്കുന്നത്.

ഈ മാസം ആദ്യം ലിൻഡയ്ക്കെതിരായുള്ള ക്രിമിനൽ നടപടിക്രമങ്ങൾ ഇറാഖി അധികൃതർ ആരംഭിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ വധശിക്ഷയിൽ നിന്നും രക്ഷിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് ഇതിന് വേണ്ടി ശ്രമിക്കുന്ന ജർമൻ നയതന്ത്രജ്ഞർ ആത്മവിശ്വാസം കൊള്ളുന്നത്. എന്നാൽ ലിൻഡയെ അനേകം വർഷം ഇറാഖ് തടവിലിട്ടേക്കാമെന്ന ഭയം അവർ പുലർത്തുന്നുമുണ്ട്. ജൂലൈയിൽ മൊസൂളിലെ ഐസിസ് താവളത്തിൽ നിന്നും ലിൻഡയ്ക്ക് പുറമെ മറ്റ് മൂന്ന് ജർമൻ സ്ത്രീകളെയും ഇറാഖി സൈന്യം പിടിച്ചെടുത്തിരുന്നു. ഇവർക്കെല്ലാം മേൽ കടുത്ത കുറ്റങ്ങളാണ് ചുമത്താൻ ഒരുങ്ങുന്നത്.

സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന ലിൻഡ ചെചെൻ ഐസിസ് പോരാളിയുടെ ഓൺലൈനിലൂടെയുള്ള പ്രേരണയ്ക്ക് വഴങ്ങിയാണ് കഴിഞ്ഞ വർഷം തുർക്കിയിലേക്കുംപിന്നീട് സിറിയയിലേക്കും ഇറാഖിലേക്കും പോയത്. തുടർന്ന് ഈ ചെചൻ കാരനെ ലിൻഡ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ മൊസൂളിൽ വച്ച് നടന്ന പോരാട്ടത്തിൽ ഈ ജിഹാദി ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. അപ്പോഴേക്കും ഇയാളുടെ കുട്ടിയെ ലിൻഡ പ്രസവിക്കുകയും ചെയ്തിരുന്നു. മൊസൂൽ കർക്കശമായ ഇസ്ലാമിക് ഡ്രസ്‌കോഡ് ഇവിടുത്തെ വനിതകളിൽ അടിച്ചേൽപ്പിക്കുന്ന ഭീകരഗ്രൂപ്പിൽ പ്രവർത്തിക്കാനായിരുന്നു ലിൻഡയെ നിയോഗിച്ചിരുന്നത്. ഇറാഖി സൈന്യത്തിന്റെ പിടിയിലായ ലിൻഡയെ സൈനികർ കഠിനമായി ഉപദ്രവിക്കുന്ന വീഡിയോകൾ പുറത്ത് വന്നിരുന്നു. തുടർന്ന് തനിക്ക് എങ്ങനെയെങ്കിലും ജർമനിയിലെത്തിയാൽ മതിയെന്ന ആഗ്രഹം ഈ പെൺകുട്ടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.