ബൂർഖ ധരിച്ചെത്തിയ ഗർഭിണിയായ യുവതിക്ക് ബസ് യാത്ര നിരസിച്ചതിന് ജർമ്മനിയിലെ ബസ് ഡ്രൈവർക്ക് കനത്ത് പിഴ. ലോവർ സാക്‌സൂണിലെ ലീർ ടൗണിൽ സർവ്വീസ് നടത്തുന്ന ബസിലെ ഡ്രൈവർക്കാണ് കനത്ത പിഴ ചുമത്തിയത്. 10, 000 ഡോളറാണ് ഡ്രൈവർക്ക് പിഴ ചുമത്തിയിരിക്കുന്നത്.

ഗർഭിണിയായ യുവതിയുടെ ഭർത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതും പിഴ ചുമത്തിയതും. എന്റെൺ വഴി സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ് കമ്പനിയുടെ ഡ്രൈവർ പ്രാദേശിക ചടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്.

ജർമ്മനിയിലെ പൊതുസ്ഥലങ്ങളിൽ നിഖാബിനും ബൂർഖയ്ക്കും നിരോധനം ഏർപ്പെടുത്തണ മെന്ന ആവശ്യം ഉയരുന്നുണ്ട്. ബവേറിയയും ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.