രിസ്ഥിതി സംരക്ഷണത്തിന് മുന്നോടിയായി ന്യൂഇയർ ആഘോഷങ്ങളിൽ നിയന്ത്രണങ്ങളുമായി ജർമ്മനി. ഡിസൽകാറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പിന്നാലെ ആറോളം നഗരങ്ങളിൽ ന്യൂഇയറിന്റെ ഭാഗമായി നടക്കുന്ന കരിമരുന്ന് പ്രകടനങ്ങളിലും നിയന്ത്രണം കൊണ്ട് വരാനാണ് ജർമ്മൻ എൻവയോൺമെന്റൽ ഗ്രൂപ്പിന്റെ തീരുമാനം.

ആറ് സിറ്റികളിലാണ് നിയന്ത്രണം ഉള്ളത്. പരിസ്ഥിതിക്ക് മലിനീകരണം ഉണ്ടാകുന്ന തരത്തിലുള്ള കരിമരുന്നുകൾ ഉപയോഗിക്കുന്നതിലാണ് വിലക്ക്. നേരത്തെ ലൈസൻസുള്ള വെടിമരുന്നുകൾ ഉപയോഗിക്കുന്നതിന് മാത്രമായിരുന്നു അനുവദം നല്കിയിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി പലതരത്തിലുള്ള വെടിമരുന്ന് പ്രയോഗങ്ങളിലാണ് ന്യൂഇയറിന് നടക്കുക.