- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമൻ ഫുട്‌ബോൾ ടീം നായകൻ ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ വിരമിച്ചു; ദേശീയ ടീമിൽ നിന്നും വിരമിച്ചത് യൂറോയിൽ ടീം സെമിയിൽ തോറ്റതിനാൽ; മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇനിയും ബൂട്ടുകെട്ടും
ബെർലിൻ: ജർമൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ അന്തരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളിൽ നിന്ന് വിരമിച്ചു. യൂറോ കപ്പ് സെമിയിൽ ഫ്രാൻസിനോട് പരാജയപെട്ട് ജന്മനി പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ജന്മൻ നായകന്റെ തീരുമാനം. വെള്ളിയാഴ്ച ട്വിറ്ററിലൂടെ താരം തന്നെയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരക്കാരാനായ ഈ മുപ്പതൊന്നുകാരൻ ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിക്കും. രണ്ട് വർഷത്തേക്ക് കൂടി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഷ്വയ്ൻസ്റ്റീഗറിന് കരാർ ശേഷിക്കുന്നുണ്ട്. 2014 ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ഷ്വയ്ൻസ്റ്റീഗർ 120 രാജ്യാന്തര മത്സരങ്ങളിൽ ജർമനിക്ക് വേണ്ടി ദേശീയ കുപ്പായമണിഞ്ഞിട്ടുണ്ട് . 2004 ജൂണിലാണ് താരം 19ാം വയസ്സിൽ ദേശീയ ടീമിലെത്തുന്നത്. രാജ്യത്തിനായി 24 ഗോളുകൾ നേടിയിട്ടുണ്ട്.ദേശീയ ടീമിനായി അരങ്ങേറിയശേഷം ജർമനിയുടെ എല്ലാ ലോകകപ്പ്, യൂറോകപ്പ് ടീമുകളിലും താരം അംഗമായിരുന്നു. 2014 ലോകകപ്പ് വിജയത്തിന് ശ
ബെർലിൻ: ജർമൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ അന്തരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളിൽ നിന്ന് വിരമിച്ചു. യൂറോ കപ്പ് സെമിയിൽ ഫ്രാൻസിനോട് പരാജയപെട്ട് ജന്മനി പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ജന്മൻ നായകന്റെ തീരുമാനം. വെള്ളിയാഴ്ച ട്വിറ്ററിലൂടെ താരം തന്നെയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരക്കാരാനായ ഈ മുപ്പതൊന്നുകാരൻ ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിക്കും. രണ്ട് വർഷത്തേക്ക് കൂടി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഷ്വയ്ൻസ്റ്റീഗറിന് കരാർ ശേഷിക്കുന്നുണ്ട്. 2014 ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ഷ്വയ്ൻസ്റ്റീഗർ 120 രാജ്യാന്തര മത്സരങ്ങളിൽ ജർമനിക്ക് വേണ്ടി ദേശീയ കുപ്പായമണിഞ്ഞിട്ടുണ്ട്
.
2004 ജൂണിലാണ് താരം 19ാം വയസ്സിൽ ദേശീയ ടീമിലെത്തുന്നത്. രാജ്യത്തിനായി 24 ഗോളുകൾ നേടിയിട്ടുണ്ട്.ദേശീയ ടീമിനായി അരങ്ങേറിയശേഷം ജർമനിയുടെ എല്ലാ ലോകകപ്പ്, യൂറോകപ്പ് ടീമുകളിലും താരം അംഗമായിരുന്നു. 2014 ലോകകപ്പ് വിജയത്തിന് ശേഷം വിരമിച്ച ഫിലിപ് ലാമിന്റെ പിൻഗാമിയായിട്ടാണ് ഷ്വയ്ൻസ്റ്റീഗർ ജർമൻ നായക പദവി ഏറ്റെടുത്തത്. ബയേർൺ മ്യൂണിക്കിൽ നിന്നും കഴിഞ്ഞ വർഷമാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്.