- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകം; പിടിയിലായ 45കാരി കുറ്റം സമ്മതിച്ചതായി പൊലീസ്; അന്വേഷണം തുടരുന്നു
ബെർലിൻ: ജർമനിയിലെ ചെറുഗ്രാമമായ വോളൻഫെൽസിലെ ഒരു ഫ്‌ലാറ്റിൽ എട്ടു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 45കാരി പകുതി കുറ്റം സമ്മതിച്ചതായി പൊലീസ് റിപ്പോർട്ട്. കൊല്ലപ്പെട്ട എട്ടു കുഞ്ഞുങ്ങളിൽ ഏതാനും കുഞ്ഞുങ്ങൾ തന്റെതാണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. 45-കാരിക്കൊപ്പം ഇവരുടെ പങ്കാളിയായ 55കാരനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്ന
ബെർലിൻ: ജർമനിയിലെ ചെറുഗ്രാമമായ വോളൻഫെൽസിലെ ഒരു ഫ്‌ലാറ്റിൽ എട്ടു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 45കാരി പകുതി കുറ്റം സമ്മതിച്ചതായി പൊലീസ് റിപ്പോർട്ട്. കൊല്ലപ്പെട്ട എട്ടു കുഞ്ഞുങ്ങളിൽ ഏതാനും കുഞ്ഞുങ്ങൾ തന്റെതാണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്.
45-കാരിക്കൊപ്പം ഇവരുടെ പങ്കാളിയായ 55കാരനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളെ പൊലീസ് കുറ്റവിമുക്തനാക്കി വിട്ടു. സംഭവത്തിൽ പൊലീസ് തുടർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതു കഴിഞ്ഞാലേ സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ സാധിക്കൂ എന്നാണ് പൊലീസ് ഭാഷ്യം.
വ്യാഴാഴ്ചയാണ് ഒരു അപ്പാർട്ട്‌മെന്റിനുള്ളിൽ എട്ടു കുഞ്ഞുങ്ങളുടെ അഴുകിത്തുടങ്ങിയ ശരീരങ്ങൾ കണ്ടെടുത്തത്. ഏതാനും നാളായി ആൾത്താമസമില്ലാത്ത ഫ്‌ലാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇവിടത്തെ തൂപ്പുകാരിയാണ് സംഭവം പൊലീസിൽ അറിയിച്ചത്. ടവ്വലുകളിലും പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അടുത്തകാലത്തായി കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്ന സംഭവം ജർമനിയിൽ വ്യാപകമായിരിക്കുകയാണ്. മേയിൽ ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളെ കൊന്ന് ഫ്രീസറിൽ ഒളിപ്പിച്ച സംഭവവും 2013-ൽ ബാവറിയയിൽ രണ്ടു കുഞ്ഞുങ്ങളെ കൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. കൂടാതെ 2008-ൽ 42-കാരിയായ സ്ത്രീ അവരുടെ എട്ടു ചോരക്കുഞ്ഞുങ്ങളെ കൊന്ന് ബക്കറ്റുകളിലും പൂച്ചട്ടിയിലും ഫിഷ് ടാങ്കിലും ഒളിപ്പിച്ച സംഭവം ജർമനിയെ നടുക്കിയിരുന്നു.