- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു: നിലവിൽ തൊഴിൽ രഹിതരുടെ എണ്ണം രണ്ടു മില്യണിൽ താഴെ
ബെർലിൻ: ജർമനിയിൽ തൊഴിൽ രഹിതരുടെ എണ്ണം രണ്ടു മില്യണിൽ താഴെയായതായി ഫെഡറൽ ഓഫീസ് ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ. 1990-ൽ പുനർ ഏകീകരണത്തിനു ശേഷം ആദ്യമായാണ് തൊഴിൽ രഹിതരുടെ എണ്ണം രണ്ടു മില്യണിൽ താഴെയാകുന്നതെന്നാണ് റിപ്പോർട്ട്. 2015-ൽ രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണത്തിൽ 6.7 ശതമാനം കുറവു വന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്ത
ബെർലിൻ: ജർമനിയിൽ തൊഴിൽ രഹിതരുടെ എണ്ണം രണ്ടു മില്യണിൽ താഴെയായതായി ഫെഡറൽ ഓഫീസ് ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ. 1990-ൽ പുനർ ഏകീകരണത്തിനു ശേഷം ആദ്യമായാണ് തൊഴിൽ രഹിതരുടെ എണ്ണം രണ്ടു മില്യണിൽ താഴെയാകുന്നതെന്നാണ് റിപ്പോർട്ട്. 2015-ൽ രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണത്തിൽ 6.7 ശതമാനം കുറവു വന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 2014-ൽ ശതമാനം ആയിരുന്നത് 2015-ൽ 4.3 ശതമാനമായി കുറയുകയായിരുന്നു. ഇത് യൂറോപ്യൻ യൂണിയനിലെ മൊത്തം തൊഴിലില്ലായ്മ നിരക്കിന്റെ പകുതിയിൽ താഴെയാണെന്നാണ് ഫെഡറൽ ഓഫീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ജർമനിയെ ബാധിച്ചിട്ടില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 2015-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ശരാശരി ജീവനക്കാരുടെ എണ്ണം 43 മില്യൺ ആയി വർധിച്ചിട്ടുണ്ട്. ജർമൻ പുനർ ഏകീകരണത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. 2014-നെ അപേക്ഷിച്ച് വർക്ക് ഫോഴ്‌സിൽ 0.8 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ 324,000 പേർ പുതുതായി തൊഴിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
വ്യവസായ മേഖല നേരിയ തോതിൽ വളർച്ച പ്രാപിച്ചുവെങ്കിലും കൺസ്ട്രക്ഷൻ, അഗ്രിക്കൾച്ചർ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇടിവുണ്ടായിട്ടുണ്ട്.