കൊച്ചി: ഭാഷ അറിയാത്തതിന്റെ പേരിൽ ഇനി തൊഴിലവസരങ്ങൾ നഷ്ടപ്പെടില്ല. ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൂടിയ വേതനത്തിൽ ജർമനിയിലെ മികച്ച തൊഴിലവസരങ്ങൾ ഉപയോഗിക്കപ്പെടുത്താൻ സഹായിക്കുന്നതിനായി ജർമൻ ഭാഷാ പഠന പദ്ധതിയുടെ കോഴ്‌സുകൾ മാർച്ച് ഒന്നു മുതൽ ആരംഭിക്കുന്നു. കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി കൊച്ചി ആസ്ഥാനമായ മിനിബോ ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. എട്ടു മാസം കൊണ്ട്(850 മണിക്കൂർ ക്ലാസ്) തീരുന്ന കോഴ്‌സാണ് മിനിബോ നൽകുന്നത്.

ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജർമ്മനിയിൽ മികച്ച തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ജോലികൾക്കായി വിവിധ തലത്തിലുള്ള ഭാഷാ പ്രാവീണ്യവും നിർബന്ധമാണ്. നഴ്‌സുമാർക്ക് ബി2 ലെവലും ഡോക്ടർമാർക്ക് സി1 ലെവലും ഡോക്ടർമാർക്ക് സി1 ലെവലുമാണ് ആവശ്യം.എ1 മുതലുള്ള പാഠ്യ പദ്ധതിയാണ് മിനിബോയിലുള്ളത്. കൂടാതെ തൊഴിലവസരങ്ങൾ സംബന്ധിച്ച അറിയിപ്പുകളും ഓൺലൈൻ ഇന്റർവ്യൂകളും മിനിബോ നൽകും. 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510114360, 0484-2426463.