ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ റെയിൽവേ നിരക്ക് ഉയരുന്നു. വരുന്ന ഡിസംബർ മുതൽ ടിക്കറ്റ് നിരക്ക് ഒരു ശതമാനം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 11മുതൽ 1.3 ശതമാനം വർദ്ധനവാണ് നടപ്പിലാക്കുന്നത് ന്നാൽ റെയിൽ കാർഡ് 25 - 50എന്നിവ കൈവശമുള്ള യാത്രക്കാർക്ക് ഈ നിരക്ക് വർദ്ധനവ് ബാധകമല്ല.

പുതിയ വർദ്ധനവിൽ ജർമന്റെയിൽവേ ഫ്ളെക്സ് നിരക്കിന്റെ വർദ്ധനവ് 1.9 ശതമാനം ആണ്. ഓരോ സെക്ടർഅനുസരിച്ചുള്ള യാത്രാ ടിക്കറ്റുകൾക്ക് 3.9 ശതമാനം ടിക്കറ്റ് വർദ്ധന വരും.

കഴിഞ്ഞ വർഷം 2015 ൽ ദീർഘദൂര പ്രൈവറ്റ് ബസ് സർവീസുകളുമായി മത്സരിക്കാൻ റെയിൽവേ ചാർജ് വർദ്ധന വരുത്തിയിരുന്നില്ല. വർദ്ധിച്ചു വരുന്ന തൊഴിൽഇല്ലായ്മയും, അഭയാർത്ഥി പ്രശ്നങ്ങൾക്കും പുറമെ ഇപ്പോഴത്തെ റെയിൽവേ ടിക്കറ്റ് നിരക്ക്വർദ്ധനവും ജർമനിയിലെ സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.