ർമ്മൻ ട്രെയിൻ ഡ്രൈവർ യൂണിയൻ (ജിഡിഎൽ) സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള ശമ്പള ചർച്ചകൾ തകർന്നതിനെത്തുടർന്ന് ഡച്ച് ബാൻ സർവീസുകളിൽ പണിമുടക്ക് നടത്തുമെന്ന് ഭീഷണി മുഴക്കി. റെയിൽ ഓപ്പറേറ്റർ ഡച്ച് ബാനുമായുള്ള വേതന ചർച്ചകൾ തകർന്നതിനെ തുടർന്നാണ് വേനൽക്കാലത്ത് പണിമുടക്കാൻ അംഗങ്ങളോട് ആഹ്വാനം ചെയ്യുമെന്ന് ജർമ്മനിയിലെ ജിഡിഎൽ ട്രെയിൻ ഡ്രൈവർസ് യൂണിയൻ അറിയിച്ചിരിക്കുന്നത്്.

പണിമുടക്ക് എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല, എന്നാൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ നീക്കി സ്‌കൂൾ അവധിദിനങ്ങൾ ആരംഭിക്കുന്നതോടെ റെയിൽ യാത്രയ്ക്കുള്ള ആവശ്യം വർധിച്ചതോടെ സർവ്വീസ് തടസ്സപ്പെടുന്നത് ഏറെ ആശങ്കയുണ്ടാക്കും.

ഡ്രൈവർമാരുടെ യൂണിയൻ ആദ്യം 4.8 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരുന്നു വെങ്കിലും അത് പരിഷ്‌കരിച്ചു പൊതുമേഖലാ തൊഴിലാളികൾക്ക് സമ്മതിച്ചതിന് സമാനമായ കരാർ വേണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.കഴിഞ്ഞ വർഷം സർക്കാരും സംസ്ഥാന ജോലിക്കാരും തമ്മിൽ ധാരണയായിരുന്നതിന് തുല്യമായ ശമ്പള പാക്കേജ് യൂണിയന് വാഗ്ദാനം ചെയ്തതായി ഡച്ച് ബാൻ അവകാശപ്പെടുന്നു. ആ കരാർ 28 മാസത്തിനിടെ 3.2 ശതമാനം ശമ്പള വർദ്ധനവ് ഉറപ്പുനൽകുന്നുണ്ട്.

കമ്പനിയുടെ ജീവനക്കാരിൽ ഏകദേശം 215,000 പേരെ പ്രതിനിധീകരിക്കുന്ന റെയിൽ, ട്രാൻസ്പോർട്ട് യൂണിയനുമായി 1.5 ശതമാനം ശമ്പള വർദ്ധനവ് കഴിഞ്ഞ സെപ്റ്റംബറിൽ ഡച്ച് ബാൻ അംഗീകരിച്ചിരുന്നതുമാണ്.എന്നാൽ ജിഡിഎൽ യൂണിയൻ ചർച്ചയിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.