- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമൻകാർ പ്രതിവർഷം പാഴാക്കുന്നത് 18 മില്യൺ ടൺ ഭക്ഷണപദാർഥങ്ങൾ
ബെർലിൻ: ജർമൻകാർ ഓരോ വർഷവും 18 മില്യൺ ടൺ ഭക്ഷണപദാർഥമാണ് പാഴാക്കിക്കളയുന്നതെന്ന് റിപ്പോർട്ട്. ഓരോ സെക്കൻഡിലും ശരാശരി 313 കിലോയോളം ആഹാരപദാർഥമാണ് ജർമൻകാർ വലിച്ചെറിയുന്നതെന്നാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യൂഡബ്ല്യൂഎഫ്) എന്ന സംഘടന നടത്തിയ സർവേ തെളിയിക്കുന്നത്. ജർമനിയിൽ 2.6 മില്യൺ ഹെക്ടറിലധികം കൃഷിയിടങ്ങളാണ് ഭക്ഷണപദാർഥങ്ങൾ കൃഷി ചെ
ബെർലിൻ: ജർമൻകാർ ഓരോ വർഷവും 18 മില്യൺ ടൺ ഭക്ഷണപദാർഥമാണ് പാഴാക്കിക്കളയുന്നതെന്ന് റിപ്പോർട്ട്. ഓരോ സെക്കൻഡിലും ശരാശരി 313 കിലോയോളം ആഹാരപദാർഥമാണ് ജർമൻകാർ വലിച്ചെറിയുന്നതെന്നാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യൂഡബ്ല്യൂഎഫ്) എന്ന സംഘടന നടത്തിയ സർവേ തെളിയിക്കുന്നത്.
ജർമനിയിൽ 2.6 മില്യൺ ഹെക്ടറിലധികം കൃഷിയിടങ്ങളാണ് ഭക്ഷണപദാർഥങ്ങൾ കൃഷി ചെയ്‌തെടുക്കുന്നത്. ഏറെ ബുദ്ധിമുട്ടി കൃഷി ചെയ്‌തെടുക്കുന്ന വസ്തുക്കൾ ഇങ്ങനെ പാഴാക്കിക്കളയുന്നതിനെ വിമർശിച്ചുകൊണ്ടാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. പണം കൊടുത്ത് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോഴും ഒരാഴ്ചത്തേക്കുള്ള ഭക്ഷണം വീട്ടിൽ പാകം ചെയ്യുമ്പോളും ആളുകൾ മിതത്വം പാലിച്ചാൽ ഇത്തരത്തിൽ ആഹാരപദാർഥങ്ങൾ പാഴാക്കുന്നത് ഒരുപരിധി വരെ തടയാമെന്നാണ് ഡബ്ല്യൂഡബ്ല്യൂഎഫ് വക്താവ് ചൂണ്ടിക്കാട്ടുന്നത്.
പാഴാക്കപ്പെടുന്ന 18 മില്യൺ ടൺ ആഹാരപദാർഥങ്ങളിൽ പത്തു മില്യൺ ടണ്ണോളം പദാർഥങ്ങൾ പാഴാക്കുന്നത് തടയാവുന്നതാണ്. സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ആളുകളുടെ ഭക്ഷണരീതി, മാർക്കറ്റിങ് എന്നിവയിൽ വരുത്തുന്ന മാറ്റങ്ങൾ പത്തു മില്യൺ ടണ്ണോളം ഭക്ഷണപദാർഥങ്ങൾ വലിച്ചെറിയപ്പെടാതെ കാക്കാവുന്നതാണ്. പാഴാക്കപ്പെടുന്ന ഭക്ഷ്യപദാർഥങ്ങളിൽ 40 ശതമാനത്തോളം പുറംതള്ളുന്നത് വീടുകളിൽ നിന്നുമാണെന്നാണ് കണ്ടെത്തൽ.