- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർഥികളുടെ എണ്ണം 2016-ൽ പകുതിയായി കുറയ്ക്കാൻ നടപടികളുമായി ജർമനി; അഭയാർഥിത്വ അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാൻ വൈകും
ബെർലിൻ: രാജ്യത്തെത്തിയ അഭയാർഥികളിൽ പകുതിയോളം പേരുടെ അഭയാർഥിത്വ അപേക്ഷയിൽ മാത്രം നടപടികൾ സ്വീകരിക്കാൻ ഫെഡറൽ സർക്കാർ തീരുമാനമായി. കഴിഞ്ഞ വർഷം ജർമനിയിലെത്തിയ പത്തുലക്ഷത്തിലധികം വരുന്ന അഭയാർഥികളിൽ അഞ്ചു ലക്ഷം പേരുടെ അഭയാർഥിത്വ അപേക്ഷകൾ മാത്രം പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജർമനിയിലെത്തിയ അഭയാർഥികളിൽ നാലു
ബെർലിൻ: രാജ്യത്തെത്തിയ അഭയാർഥികളിൽ പകുതിയോളം പേരുടെ അഭയാർഥിത്വ അപേക്ഷയിൽ മാത്രം നടപടികൾ സ്വീകരിക്കാൻ ഫെഡറൽ സർക്കാർ തീരുമാനമായി. കഴിഞ്ഞ വർഷം ജർമനിയിലെത്തിയ പത്തുലക്ഷത്തിലധികം വരുന്ന അഭയാർഥികളിൽ അഞ്ചു ലക്ഷം പേരുടെ അഭയാർഥിത്വ അപേക്ഷകൾ മാത്രം പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജർമനിയിലെത്തിയ അഭയാർഥികളിൽ നാലുലക്ഷത്തോളം പേരെങ്കിലും ഇതുവരെ തങ്ങളുടെ അഭയാർഥിത്വ അപേക്ഷകൾ സമർപ്പിച്ചിട്ടുമില്ല. ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസിൽ ലഭിച്ച 370,000 അഫേക്ഷകളിൽ നടപടികൾ സ്വീകരിക്കാൻ കെട്ടിക്കിടക്കുകയുമാണ്. അഭയാർഥികളുടെ കുത്തൊഴുക്ക് തുടങ്ങിയതിൽ പിന്നെ റെഫ്യൂജി ഓഫീസിലേക്ക് കൂടുതൽ ആളുകളെ ജോലിക്കെടുക്കുകയും ചെയ്തു കഴിഞ്ഞു.
ഈയാഴ്ച ചേരുന്ന യൂറോപ്യൻ സമ്മിറ്റിൽ ഇക്കാര്യം ഉയർത്തിക്കാട്ടിയായിരിക്കും ജർമൻ ചാൻസലർ ആംഗല മെർക്കൽ സംസാരിക്കുക. അഭയാർഥികളെ രണ്ടു കൈയും നീട്ടി സ്വീകരിച്ച ജർമനിയുടെ നടപടിയിൽ ഒട്ടറെ എതിർപ്പായിരുന്നു മറ്റു രാജ്യങ്ങൾ പ്രകടിപ്പിച്ചിരുന്നത്. അഭയാർഥി പ്രശ്‌നത്തിൽ യൂറോപ്യൻ രാജ്യങ്ങളെ ഒരുമിച്ചു നിർത്താനാണ് മെർക്കൽ ശ്രമിച്ചിരുന്നതെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു.