- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനി ടൂറിസ്റ്റുകളെ മാടി വിളിക്കുന്നു; 2014-ൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന
ബർലിൻ: ജർമനിയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് വർധിക്കുന്നതായി റിപ്പോർട്ട്. 2014-ൽ ജർമനിയിലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കാർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിന്റെ ഏറ്റവും വലിയ സമ്പദ് ഘടനയായ ജർമിയിലെ സന്ദർശകരുടെ എണ്ണം അഞ്ചു ശതമാനമാണ് ഒരു വർഷം കൊണ്ട് വർധിച
ബർലിൻ: ജർമനിയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് വർധിക്കുന്നതായി റിപ്പോർട്ട്. 2014-ൽ ജർമനിയിലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കാർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിന്റെ ഏറ്റവും വലിയ സമ്പദ് ഘടനയായ ജർമിയിലെ സന്ദർശകരുടെ എണ്ണം അഞ്ചു ശതമാനമാണ് ഒരു വർഷം കൊണ്ട് വർധിച്ചിരിക്കുന്നത്. 75.5 മില്യൺ ടൂറിസ്റ്റുകൾ കഴിഞ്ഞ വർഷം ജർമനി സന്ദർശിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തുടർച്ചയായി അഞ്ചാം വർഷവും ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഇവിടെ രേഖപ്പെടുത്തുന്നത്.
ജർമനിയിലെ ഹോട്ടലുകളിൽ ഒരു രാത്രി തന്നെ കഴിച്ചുകൂട്ടാൻ എത്തുന്നവരുടെ എണ്ണത്തിലും മൂന്നു ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. ഇത്തരത്തിൽ കഴിഞ്ഞ വർഷം ജർമൻ ടൂറിസ്റ്റുകളുടെ എണ്ണം 348.5 മില്യൺ ആയിരുന്നു. ടൂറിസത്തെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള എല്ലാവിധ പരസ്യമാർഗങ്ങളും രാജ്യം ഇപ്പോൾ സ്വീകരിച്ചു വരുന്നുണ്ട്. 2014-ൽ തന്നെ 28 മില്യൺ യൂറോയിലധികമാണ് നാഷണൽ ടൂറിസ്റ്റ് ബോർഡിനായി ബജറ്റിൽ വകയിരുത്തിയിരുന്നത്.
അതേസമയം മറ്റു ചില രാജ്യങ്ങളെപ്പോലെ ടൂറിസത്തിന് അമിത പ്രാധാന്യം നൽകിക്കൊണ്ടുള്ള പരസ്യപ്രചാരണത്തിനൊന്നും ജർമനിയില്ല. ജർമനി- ദ ട്രാവൽ ഡെസ്റ്റിനേഷൻ എന്ന വാക്യത്തിൽ ഒതുക്കി നിർത്തിയുള്ള പരസ്യപ്രചരണമാണ് ടൂറിസം ഡിപ്പാർട്ട്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.