- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ സ്വകാര്യമേഖലയിൽ ഇപ്പോഴും വേതനക്കുറവ്; അയൽരാജ്യങ്ങളിലേതിനേക്കാൾ ഏറെ പിന്നിൽ
ബെർലിൻ: ജർനിയിലെ സ്വകാര്യമേഖലയിൽ ഇപ്പോഴും അയർരാജ്യങ്ങളിലേതിനെക്കാൾ വേതനക്കുറവാണ് നിലനിൽക്കുന്നതെന്ന് റിപ്പോർട്ട്. 2013ലും 2014ലും ജർമനിയിലെ സ്വകാര്യ മേഖലയിലെ ശരാശരി വേതനം വർധിപ്പിച്ചുവെങ്കിലും ഇപ്പോഴും അയൽരാജ്യങ്ങളിലേതിനെക്കാൾ ഇതു കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014-ൽ മണിക്കൂറിൽ 31.80 എന്ന നിരക്കിലാണ് വേതനം വർധിച്ചത്. മുൻ വർഷത
ബെർലിൻ: ജർനിയിലെ സ്വകാര്യമേഖലയിൽ ഇപ്പോഴും അയർരാജ്യങ്ങളിലേതിനെക്കാൾ വേതനക്കുറവാണ് നിലനിൽക്കുന്നതെന്ന് റിപ്പോർട്ട്. 2013ലും 2014ലും ജർമനിയിലെ സ്വകാര്യ മേഖലയിലെ ശരാശരി വേതനം വർധിപ്പിച്ചുവെങ്കിലും ഇപ്പോഴും അയൽരാജ്യങ്ങളിലേതിനെക്കാൾ ഇതു കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
2014-ൽ മണിക്കൂറിൽ 31.80 എന്ന നിരക്കിലാണ് വേതനം വർധിച്ചത്. മുൻ വർഷത്തേക്കാൾ 1.6 ശതമാനം കൂടുതലായിരുന്നു ഇത്. ഇത്തരത്തിൽ വേതനവർധന നടപ്പിലാക്കിയപ്പോൾ യൂറോപ്യൻ യൂണിയനിൽ എട്ടാം സ്ഥാനത്താണ് ജർമനി എത്തിയത്. എന്നാൽ അയൽരാജ്യങ്ങളായ ഫ്രാൻസ്, നെതർലാൻഡ്‌സ്, ഡെന്മാർക്ക്, ബെൽജിയം, ലക്‌സംബർഗ് എന്നിവിടങ്ങളിലെ സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇതിനെക്കാൾ ശമ്പളം ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ജർമനിയിലെ തൊഴിലാളികളെക്കാൾ പത്തു ശതമാനത്തിലേറെ വേതനമാണ് ഫ്രാൻസിൽ സ്വകാര്യമേഖലയിലുള്ളവർക്ക് ലഭിക്കുന്നത്. മണിക്കൂറിൽ 35.20 യൂറോ എന്നതാണ് ഫ്രാൻസിലെ ശരാശരി വേതനം. അതേസമയം യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്നത് ഡെന്മാർക്കാണ്. അവിടെ മണിക്കൂറിന് 42 യൂറോയാണ് വേതനം. ജർമൻ തൊഴിലാളികളെക്കാൾ 32 ശതമാനം കൂടുതൽ. ബൽഗേറിയയിലെ തൊഴിലാളികൾക്കാണ് ഏറ്റവും കുറവ് വേതനം. മണിക്കൂറിൽ 3.80 യൂറോ മാത്രമാണ് അവരുടെ ശമ്പളം.
എന്നാൽ യൂറോപ്യൻ യൂണിയനിലെ ശരാശരി വേതനമായ 25.30 യൂറോ എന്ന നിരക്കിനെക്കാൾ 30 ശതമാനം കൂടുതലാണ് ജർമൻ തൊഴിലാളികൾക്ക് ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്. ജർമനിയിൽ മാനുഫാക്ചറിങ് മേഖലയിലാണ് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത്. മണിക്കൂറിൽ 37 യൂറോ എന്ന വേതനം യൂറോപ്യൻ യൂണിയനിൽ തന്നെ നാലാം സ്ഥാനത്ത് ജർമനിയെ നിർത്തുന്നു. ബെൽജിയം, ഡെന്മാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ ജർമനിക്കു മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ.