- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മൻ നഗരം വെള്ളത്തിനടിയിൽ; രാജ്യത്ത് ഒരാഴ്‌ച്ചയായി തുടരുന്ന കാറ്റിലും മഴയിലും വൻ നാശനഷ്ടം; ജനങ്ങൾ ദുരിതത്തിൽ; മഴ ഈ ആഴ്‌ച്ച കൂടി തുടരും
രാജ്യത്ത് വേനലിനിടയിൽ ആശ്വാസമായെത്തിയ കാറ്റ് ഒടുവിൽ ദുരിതം വിതക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ച്ചയായി തുടരുന്ന മഴയിൽ രാജ്യത്തിന്റെ മിക്കപ്രദേശങ്ങളും വെള്ളത്തിനടി യിലായിരിക്കുകയാണ്. മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റ് ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 50 മുതൽ 80 ലിറ്റർ വെള്ളമാണ് മഴയിൽ ഉണ്ടായതെന്നാണ് കണക്ക്. ചിലയിടങ്ങളിൽ ഇത് 120 ലിറ്ററോളം ഉണ്ടായതായും നിരീക്ഷണ കേന്ദ്രങ്ങളുടെ കുറിപ്പിൽ പറയുന്നു. കനത്ത മഴമൂലം മദ്ധ്യയൂറോപ്പിന്റെ താണപ്രദേശങ്ങളിൽ വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. അടുത്ത 48 മണിക്കൂറിൽ മഴയുടെ ശക്തി വർദ്ധിക്കാൻ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. മഴ ഈ ആഴ്‌ച്ച വരെ തുടരുമെന്നുമാണ് കണക്ക് കൂട്ടൽ. പല പ്രദേശങ്ങളും വെള്ളത്തിലായതോടെ വീടുകളിൽ നി്ന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാർ അപായസൂചനയും മുഴക്കിയിട്ടുണ്ട്. റോഡുകളും റെയിൽവേ പാളങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ ഇതുവരെ ഒരാളെ കാണാ
രാജ്യത്ത് വേനലിനിടയിൽ ആശ്വാസമായെത്തിയ കാറ്റ് ഒടുവിൽ ദുരിതം വിതക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ച്ചയായി തുടരുന്ന മഴയിൽ രാജ്യത്തിന്റെ മിക്കപ്രദേശങ്ങളും വെള്ളത്തിനടി
യിലായിരിക്കുകയാണ്. മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റ് ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ 50 മുതൽ 80 ലിറ്റർ വെള്ളമാണ് മഴയിൽ ഉണ്ടായതെന്നാണ് കണക്ക്. ചിലയിടങ്ങളിൽ ഇത് 120 ലിറ്ററോളം ഉണ്ടായതായും നിരീക്ഷണ കേന്ദ്രങ്ങളുടെ കുറിപ്പിൽ പറയുന്നു. കനത്ത മഴമൂലം മദ്ധ്യയൂറോപ്പിന്റെ താണപ്രദേശങ്ങളിൽ വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. അടുത്ത 48 മണിക്കൂറിൽ മഴയുടെ ശക്തി വർദ്ധിക്കാൻ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. മഴ ഈ ആഴ്‌ച്ച വരെ തുടരുമെന്നുമാണ് കണക്ക് കൂട്ടൽ.
പല പ്രദേശങ്ങളും വെള്ളത്തിലായതോടെ വീടുകളിൽ നി്ന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാർ അപായസൂചനയും മുഴക്കിയിട്ടുണ്ട്. റോഡുകളും റെയിൽവേ പാളങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ ഇതുവരെ ഒരാളെ കാണാതായതായും മറ്റൊരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.