- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനി കുടിയേറ്റക്കാരുടെ രാജ്യമാകുന്നു; അഞ്ചിലൊരാൾക്ക് കുടിയേറ്റപശ്ചാത്തലം
ബർലിൻ: ജർമനിയെ കുടിയേറ്റക്കാരുടെ രാജ്യമെന്ന് വിളിക്കാമെന്നാണ് ഈയിടെ പുറത്ത് വന്ന ഒരു ഡാറ്റ വെളിപ്പെടുത്തുന്നത്. 2013-ലെ മൈക്രോ സെൻസസിലൂടെയാണിക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് ജർമനിയിലെ 16 ദശലക്ഷം പേർ രാജ്യത്തിന് പുറത്ത് വേരുകളുള്ളവരാണ്. ഫെഡറൽ സ്റ്റാറ്റിറ്റിക്‌സ് ഓഫീസിൽ നിന്നുള്ള ഈ പുതിയ കണക്കുകൾ പ്രകാരം ജർമനിയെ കു
ബർലിൻ: ജർമനിയെ കുടിയേറ്റക്കാരുടെ രാജ്യമെന്ന് വിളിക്കാമെന്നാണ് ഈയിടെ പുറത്ത് വന്ന ഒരു ഡാറ്റ വെളിപ്പെടുത്തുന്നത്. 2013-ലെ മൈക്രോ സെൻസസിലൂടെയാണിക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് ജർമനിയിലെ 16 ദശലക്ഷം പേർ രാജ്യത്തിന് പുറത്ത് വേരുകളുള്ളവരാണ്.
ഫെഡറൽ സ്റ്റാറ്റിറ്റിക്‌സ് ഓഫീസിൽ നിന്നുള്ള ഈ പുതിയ കണക്കുകൾ പ്രകാരം ജർമനിയെ കുടിയേറ്റക്കാരുടെ രാജ്യമെന്ന് വിളിക്കാമെന്നാണ് സോഷ്യൽ ഡെമോക്രാറ്റ് നേതാവും ഗവൺമെന്റ് മൈഗ്രേഷൻ കമ്മീഷണറുമായ അയ്ഡാൻ ഒസോഗസ് പറയുന്നത്. 2013ൽ ജർമനിയിലെ കുടിയേറ്റക്കാരുടെ എണ്ണം 3.8 ശതമാനം വർധിച്ചതായും ഡാറ്റ വെളിപ്പെടുത്തുന്നുണ്ട്. 2005ൽ ഈ സർവേ തുടങ്ങിയതു മുതലുള്ള ഏറ്റവും വലിയ വർധനവാണിതെന്നും ഫെഡറൽ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പറയുന്നു.
1950 മുതൽ ജർമനിയിലേക്ക് കുടിയേറിയവരെ കുടിയേറ്റക്കാരുടെ ഗ്രൂപ്പിൽ കണക്കുകൂട്ടിയിട്ടുണ്ടെന്നും അവരുടെ പിന്തുടർച്ചക്കാരെയും എല്ലാ വിദേശികളെയും ഈ ഗണത്തിലാണ് പെടുത്തിയിരിക്കുന്നതെന്നും ഡെസ്റ്റാറ്റിസ് ഓഫീസർ ജോസ്ച ഡിക്ക് പറയുന്നു. ആ ഗ്രൂപ്പിൽ പെട്ട 60 ശതമാനം പേർക്കും ജർമൻ പാസ്‌പോർട്ടുണ്ട്. അവരിൽ മൂന്നിലൊന്ന് പേർ ജർമനിയിൽ ജനിച്ചവരുമാണ്. മുൻ കിഴക്കൻ ജർമനിയിലും പടിഞ്ഞാറൻ ജർമനിയിലും ഈ അനുപാതത്തിൽ വ്യത്യാസമുണ്ട്. ഇവരിൽ 97 ശതമാനവുമുള്ളത് മുൻ പടിഞ്ഞാറൻ ജർമനിയിലും ബെർലിനിലുമാണ്. എന്നാൽ തുറിൻജിയയിൽ വെറും നാല് ശതമാനം പേർ മാത്രമെ കുടിയേറ്റ പശ്ചാത്തലമുള്ളവരുള്ളൂ. കുടിയേറ്റക്കാരുടെ എണ്ണക്കുറവ് മൂലം തുറിൻജിയ പോലുള്ള സ്‌റ്റേറ്റുകൾ വേണ്ടത്ര ആളില്ലാത്തതിന്റെ വിഷമതകൾ നേരിടുന്നുണ്ടെന്നാണ് ഫൗണ്ടേഷൻ ഫോർ ഇന്റഗ്രേഷൻ ആൻഡ് മൈഗ്രേഷനിലെ പ്രഫ. ലുഡ്ജർ പ്രെയിസ് പറയുന്നത്. ജനസംഖ്യാക്കുറവിനെ പരിഹരിക്കുന്ന ഒരു പ്രധാനഘടകമാണ് കുടിയേറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജർമനിയിലെ കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ തുർക്കിക്കാരാണ്. ഇവർ 13 ശതമാനം വരും. പോളണ്ട് , റഷ്യ, കസാഖിസ്ഥാൻ, റൊമേനിയ എന്നിവയാണ് കുടിയേററക്കാരുടെ കാര്യത്തിൽ ടോപ്പ് ഫൈവിലുള്ള രാജ്യങ്ങൾ.