യൂറോപ്യൻ യൂണിയനിൽ ആകമാനം ഡിജിറ്റൽ വാക്‌സിനേഷൻ പാസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനു പിന്നാലെയാണ്, എന്നാൽ ഇതാദ്യമായി ജർമനിയിൽ ഇതു ഫീൽഡ് ട്രയലിനായി എത്തിയിരിക്കുതയാണ്. ഇതോടെ രാജ്യത്തെ ചില ആളുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ കോവ് പാസ് ലഭ്യമാകും.

കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനുള്ള തെളിവ്, അല്ലെങ്കിൽ രോഗം വന്നു മാറിയതിന്റെ സർട്ടിഫിക്കറ്റ് ഡിജിറ്റൽ രൂപത്തിൽ സ്മാർട്ട്‌ഫോണിൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഡിജിറ്റൽ വാക്‌സിനേഷൻ പാസ്.

ഈ പാസ് ഉള്ളവർക്ക് യൂറോപ്യൻ യൂണിയനിലാകമാനം യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ അംഗരാജ്യങ്ങളിലെ പൗരന്മാർക്കു മാത്രമായിരിക്കും ഇതിന് അർഹത.ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

മെയ് പകുതി മുതൽ, വിമാനമാർഗ്ഗം ജർമ്മനിയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് നെഗറ്റീവ് പരിശോധനാ ഫലം നൽകേണ്ടതുണ്ട്. കോവിഡ് -19 ൽ നിന്ന് വാക്‌സിനേഷൻ എടുക്കുകയോ വീണ്ടെടുക്കുകയോ ചെയ്തവർക്കുള്ള പുതിയ സർട്ടിഫിക്കറ്റുകൾ പരിശോധനകൾക്ക് പകരമാവുകയും യാത്രക്കാരെ ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.