- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനി അതിർത്തി നിയന്ത്രണം എടുത്തുകളഞ്ഞേക്കും; മെയ് പകുതിയോടെ അഭയാർഥികൾക്കായി അതിർത്തി തുറന്നു കൊടുക്കാൻ തീരുമാനം
ബെർലിൻ: ജർമനി താത്ക്കാലികമായി അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞേക്കും. അനിയന്ത്രിതമായ അഭയാർഥി പ്രവാഹത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് ജർമനിയിൽ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്ത കാലത്തായി അഭയാർഥികളുടെ പ്രവാഹത്തിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയതോടെ അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനാണ് ഇന്റീരിയർ മിനിസ്റ്റർ തോമസ് ഡി മെയിസീയറെയുടെ തീരുമാനം. മെയ് പകുതിയോടെ നിയന്ത്രണം മാറ്റാനാണ് നിലവിലുള്ള തീരുമാനം. അഭയാർഥികൾ പ്രവഹിച്ചുകൊണ്ടിരുന്ന പ്രധാന ബാൽക്കൻ കവാടം അടച്ചതിനെ തുടർന്നാണ് ജർമനിയിലേക്കുള്ള അഭയാർഥി പ്രവാഹത്തിന് കുറവു വരാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ദിവസേന പതിനായിരത്തിലധികം അഭയാർഥികൾ ജർമനിയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ സെപ്റ്റംബറിലാണ് ജർമനി അതിർത്തി നിയന്ത്രണം ഏർപ്പെടുത്തിയത്. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് ആഭ്യന്തര കലാപത്തെ തുടർന്നും യൂറോപ്പിലേക്കും മറ്റും ആൾക്കാർ ഒഴുകുകയായിരുന്നു. കഴിഞ്ഞ വർഷം ജർമനിയിലെത്തിയ അഭയാർഥികളുടെ എണ്ണം പത്തു ലക്ഷം
ബെർലിൻ: ജർമനി താത്ക്കാലികമായി അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞേക്കും. അനിയന്ത്രിതമായ അഭയാർഥി പ്രവാഹത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് ജർമനിയിൽ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്ത കാലത്തായി അഭയാർഥികളുടെ പ്രവാഹത്തിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയതോടെ അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനാണ് ഇന്റീരിയർ മിനിസ്റ്റർ തോമസ് ഡി മെയിസീയറെയുടെ തീരുമാനം.
മെയ് പകുതിയോടെ നിയന്ത്രണം മാറ്റാനാണ് നിലവിലുള്ള തീരുമാനം. അഭയാർഥികൾ പ്രവഹിച്ചുകൊണ്ടിരുന്ന പ്രധാന ബാൽക്കൻ കവാടം അടച്ചതിനെ തുടർന്നാണ് ജർമനിയിലേക്കുള്ള അഭയാർഥി പ്രവാഹത്തിന് കുറവു വരാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ദിവസേന പതിനായിരത്തിലധികം അഭയാർഥികൾ ജർമനിയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ സെപ്റ്റംബറിലാണ് ജർമനി അതിർത്തി നിയന്ത്രണം ഏർപ്പെടുത്തിയത്. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് ആഭ്യന്തര കലാപത്തെ തുടർന്നും യൂറോപ്പിലേക്കും മറ്റും ആൾക്കാർ ഒഴുകുകയായിരുന്നു.
കഴിഞ്ഞ വർഷം ജർമനിയിലെത്തിയ അഭയാർഥികളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞിരുന്നു. യൂറോപ്പിൽ അഭയാർഥികളെ ഏറ്റവും കൂടുതൽ സ്വീകരിച്ച രാജ്യവും ജർമനിയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയും അഭയാർഥി പ്രവാഹമായിരുന്നു.