- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടാനാകാതെ ജർമനി; യൂറോയിൽ അയൽക്കാരുടെ പോരാട്ടം അവസാനിച്ചതു ഗോൾരഹിത സമനിലയിൽ; ഉക്രൈനെ രണ്ടുഗോളിന് അട്ടിമറിച്ചു വടക്കൻ അയർലൻഡ് കസറി
പാരീസ്: ലോകചാമ്പ്യന്മാരായ ജർമനിയെ വിറപ്പിച്ച പോളണ്ട് യൂറോ കപ്പിലെ ഗ്രൂപ്പ് സിയിൽ ജയത്തിനു സമാനമായ സമനില നേടി. അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ഇരുടീമുകളും ഗോളൊന്നും നേടാതെ മടങ്ങുകയായിരുന്നു. അവസരങ്ങളേറെ പിറന്ന മത്സരത്തിൽ ഗോൾമാത്രം മാറിനിന്നു. തുടക്കത്തിൽ തന്നെ പരുക്കൻ കളി പുറത്തെടുത്ത ജർമനിയുടെ ഖെദീരയ്ക്കു മൂന്നാം മിനിറ്റിൽതന്നെ മഞ്ഞക്കാർഡു ലഭിച്ചു. തുടർന്ന് ഇരു ടീമുകളും ആക്രമണം പുറത്തെടുത്തെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു. 12ാം മിനിറ്റിൽ 25 മീറ്റർ അകലെനിന്നുള്ള ഖെദീരയുടെ ഷോട്ട് പോസ്റ്റിൽ തൊടാതെ പുറത്തുപോയി. അരമണിക്കൂർ പിന്നിട്ടപ്പോൾ മെസ്യൂട്ട് ഓസിലിനും മഞ്ഞക്കാർഡു കിട്ടി. നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ ഒരുക്കിയെങ്കിലും ജർമനിക്കു ഗോൾ നേടാനായില്ല. ജർമനിയുടെ കൈയിൽ നിന്ന് കളിയുടെ പിടി അൽപ്പമൊന്ന് അയഞ്ഞപ്പോൾ ലെവൻഡോസ്‌കിയുടെ നേതൃത്വത്തിൽ പോളണ്ട് ശക്തമായ പ്രത്യാക്രമണം നടത്തിയെങ്കിലും ഗോൾ നേടാൻ അവർക്കുമായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോളണ്ട് ജർമനിയെ ഞെട്ടിച്ചു. ഗ്രോസിക്കിയുടെ അപകടകരമായ ക്
പാരീസ്: ലോകചാമ്പ്യന്മാരായ ജർമനിയെ വിറപ്പിച്ച പോളണ്ട് യൂറോ കപ്പിലെ ഗ്രൂപ്പ് സിയിൽ ജയത്തിനു സമാനമായ സമനില നേടി. അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ഇരുടീമുകളും ഗോളൊന്നും നേടാതെ മടങ്ങുകയായിരുന്നു.
അവസരങ്ങളേറെ പിറന്ന മത്സരത്തിൽ ഗോൾമാത്രം മാറിനിന്നു. തുടക്കത്തിൽ തന്നെ പരുക്കൻ കളി പുറത്തെടുത്ത ജർമനിയുടെ ഖെദീരയ്ക്കു മൂന്നാം മിനിറ്റിൽതന്നെ മഞ്ഞക്കാർഡു ലഭിച്ചു. തുടർന്ന് ഇരു ടീമുകളും ആക്രമണം പുറത്തെടുത്തെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു.
12ാം മിനിറ്റിൽ 25 മീറ്റർ അകലെനിന്നുള്ള ഖെദീരയുടെ ഷോട്ട് പോസ്റ്റിൽ തൊടാതെ പുറത്തുപോയി. അരമണിക്കൂർ പിന്നിട്ടപ്പോൾ മെസ്യൂട്ട് ഓസിലിനും മഞ്ഞക്കാർഡു കിട്ടി. നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ ഒരുക്കിയെങ്കിലും ജർമനിക്കു ഗോൾ നേടാനായില്ല. ജർമനിയുടെ കൈയിൽ നിന്ന് കളിയുടെ പിടി അൽപ്പമൊന്ന് അയഞ്ഞപ്പോൾ ലെവൻഡോസ്‌കിയുടെ നേതൃത്വത്തിൽ പോളണ്ട് ശക്തമായ പ്രത്യാക്രമണം നടത്തിയെങ്കിലും ഗോൾ നേടാൻ അവർക്കുമായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോളണ്ട് ജർമനിയെ ഞെട്ടിച്ചു. ഗ്രോസിക്കിയുടെ അപകടകരമായ ക്രോസ് ഗോളിനു തൊട്ടടുത്തെത്തുകയും ചെയ്തു. പക്ഷെ, പോസ്റ്റിലേക്ക് തൊടുത്ത മിലിക്കിന് തെറ്റി. സ്ഥാനംതെറ്റിനിന്ന ജർമൻ ഗോളി മാനുവൽ നോയറുടെ അരികിലൂടെ പന്ത് പുറത്തേക്കുപോകുകയായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ ജർമനിക്ക് കിട്ടിയ സുവർണാവസരം ഗോട്‌സെയും പാഴാക്കി. 58ാം മിനിറ്റിൽ പോളണ്ട് നായകൻ ലെവൻഡോവ്‌സ്‌കിയുടെ ക്രോസ് മിലിക്കിന്റെ കാലിലത്തെിയെങ്കിലും ജെറോം ബോട്ടിങിന്റെ ഒറ്റയാൾ പ്രതിരോധം രക്ഷക്കത്തെി.
തൊട്ടടുത്ത മിനിറ്റിൽ ഒരിക്കൽകൂടി മിലിക്കിന് അവസരം കിട്ടിയെങ്കിലും കാലിടറി ബോക്‌സിൽ വീണു. അധികം വൈകാതെ ഓസിലിന്റെ ഷോട്ട് മികച്ചൊരു സേവിലൂടെ തട്ടിയകറ്റി ഗോളി ലൂകാസ് ഫാബിയാൻസ്‌കി പോളണ്ടിന്റെ രക്ഷക്കത്തെി. 78ാം മിനിറ്റിൽ ഒരിക്കൽകൂടി ഓസിലിന് പിഴച്ചു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് തട്ടിയകറ്റി പോളണ്ട് ഗോളി ഒരിക്കൽ കൂടി താരമായപ്പോൾ ഓരോ പോയിന്റ് പങ്കുവച്ച് ഇരു ടീമും മടങ്ങി.
തകർപ്പൻ ജയത്തോടെ വടക്കൻ അയർലൻഡ് (2-0)
യൂറോയിൽ ആദ്യ ജയം നേടി വടക്കൻ അയർലൻഡ് ചരിത്രത്തിന്റെ ഭാഗമായി. കരുത്തരായ ഉക്രൈനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണു വടക്കൻ അയർലൻഡ് പരാജയപ്പെടുത്തിയത്.
49-ാം മിനിറ്റിലും മത്സരം അവസാനിക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പുമാണ് അയർലൻഡ് ഗോളുകൾ നേടിയത്. യൂറോകപ്പിൽ ആദ്യമായി എത്തിയ വടക്കൻ അയർലൻഡ് കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനോട് പരാജയപ്പെട്ടിരുന്നു.
അതേസമയം, തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഉക്രൈന്റെ സാധ്യതകൾ അവസാനിച്ചു. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയോടാണ് ഉക്രൈൻ പരാജയപ്പെട്ടത്.
49-ാം മിനിറ്റി ൽ ഗരെത് മക്അൗലിയാണ് അയർലൻഡിനായി ആദ്യ ഗോൾ നേടിയത്. ഒലിവർ നോർവുഡിന്റെ ഫ്രീകിക്ക് പാസിലൂടെ കിട്ടിയ പന്ത് ബോക്സിന്റെ ഇടതു ഭാഗത്തു നിന്നുള്ള ഹെഡ്ഡറിലൂടെ മക്അൗലി വലയിലാക്കുകയായിരുന്നു. മത്സരത്തിലൂടനീളം പന്ത് കയ്യടക്കം വച്ചിരുന്നത് ഉക്രൈനായിരുന്നു. എന്നാൽ ഗോൾ ഭാഗ്യം ഒഴിഞ്ഞുനിന്നു. ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലാണ് വടക്കൻ അയർലാൻഡ് ഗോൾ പട്ടിക പൂർണ്ണമാക്കിയത്. 96-ാം മിനിറ്റിൽ ജമീ വാർഡിന് പകരക്കാരനായി എത്തിയ ന്യാൽ മക്ഗിന്നാണ് സ്‌കോർ ചെയതത്. മത്സരത്തിനിടെ ഐസ് മഴ പെയ്തതിനാൽ കുറച്ചുനേരം മത്സരം തടസ്സപ്പെട്ടിരുന്നു.
ആഹ്ലാദത്താൽ ഹൃദയാഘാതമുണ്ടായി അയർലൻഡ് ആരാധകൻ സ്റ്റേഡിയത്തിൽ അന്തരിച്ചു
മത്സരത്തിൽ ഉക്രൈനെ അട്ടിമറിച്ച സന്തോഷത്തിൽ ഹൃദയാഘാതമുണ്ടായി അയർലൻഡ് ആരാധകൻ സ്റ്റേഡിയത്തിൽ മരിച്ചു. 62കാരനായ റോബർട്ട് റെയ്‌നിയാണു മരിച്ചത്. സ്റ്റേഡിയത്തിൽ വച്ചു ഹൃദയാഘാതമുണ്ടായ ഇയാളെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. വടക്കൻ അയർലൻഡിന്റെ തലസ്ഥാന നഗരമായ ബെൽഫാസ്റ്റ് സ്വദേശിയാണ് റോബർട്ട്.
അടുത്ത മത്സരങ്ങൾ
ഇറ്റലി- സ്വീഡൻ (ഇന്ത്യൻ സമയം വെള്ളിയാഴ്ച വൈകിട്ട് 6.30)
ചെക്ക് റിപ്പബ്ലിക് - ക്രൊയേഷ്യ (രാത്രി 9.30)
സ്‌പെയിൻ - തുർക്കി (ശനിയാഴ്ച പുലർച്ചെ 12.30)