- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസവും ജർമനിയിൽ എത്തുന്നത് രണ്ടായിരത്തോളം അഭയാർഥികൾ; പത്തു ശതമാനം പേരെ മടക്കി അയച്ച് ജർമനി
ബെർലിൻ: അഭയാർഥികൾക്കു നേരെ അനുകൂല നിലപാട് എടുത്ത ഏക യൂറോപ്യൻ രാജ്യമായ ജർമനിയിൽ ഇപ്പോഴും ദിവസേന എത്തുന്നത് രണ്ടായിരത്തോളം അഭയാർഥികൾ. കഴിഞ്ഞ വർഷം തന്നെ പതിനൊന്നു ലക്ഷത്തിലധികം അഭയാർഥികൾക്ക് അഭയം നൽകിയ ജർമനി ഈ വർഷം പക്ഷേ, അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. അതോടെ ദിവസവും 200 പേരെ മടക്കി അയക്കേണ്ടി വരുന്നുണ്ടെ
ബെർലിൻ: അഭയാർഥികൾക്കു നേരെ അനുകൂല നിലപാട് എടുത്ത ഏക യൂറോപ്യൻ രാജ്യമായ ജർമനിയിൽ ഇപ്പോഴും ദിവസേന എത്തുന്നത് രണ്ടായിരത്തോളം അഭയാർഥികൾ. കഴിഞ്ഞ വർഷം തന്നെ പതിനൊന്നു ലക്ഷത്തിലധികം അഭയാർഥികൾക്ക് അഭയം നൽകിയ ജർമനി ഈ വർഷം പക്ഷേ, അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. അതോടെ ദിവസവും 200 പേരെ മടക്കി അയക്കേണ്ടി വരുന്നുണ്ടെന്ന് ഇന്റീരിയർ മിനിസ്റ്റർ വെളിപ്പെടുത്തുന്നു.
രാജ്യത്ത് എത്തുന്ന മുഴുവൻ അഭയാർഥികളേയും കൈനീട്ടി സ്വീകരിക്കുമെന്ന് ചാൻസലർ ആംഗല മെർക്കൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അഫ്ഗാനിസ്ഥാനിൽ നിന്നും സിറിയയിൽ നിന്നും മറ്റും ആഭ്യന്തര യുദ്ധത്തെ തുടർന്ന് ആളുകൾ ഒഴുകാൻ തുടങ്ങിയിരുന്നു. നിലവിൽ തന്നെ വന്നവരെ പകുതിയിലേറെ പേരേയും തിരിച്ചയയ്ക്കുന്ന നിലപാടിലാണിപ്പോൾ ജർമനി. അഭയാർഥികളുടെ ചെലവ് താങ്ങാൻ സാധിക്കുന്നില്ല എന്നാണ് ജർമനി പറയുന്ന ന്യായം.
യൂറോപ്യൻ യൂണിയനിലെ ഏറ്റവും സമ്പന്ന രാജ്യമെന്ന നിലയിലാണ് അഭയാർഥികൾ ജർമനിയെ ലക്ഷ്യമിട്ട് കുടിയേറ്റം ആരംഭിച്ചത്.
കുടിയേറ്റം അതിശക്തമായിരുന്ന 2015 ഒക്ടോബറിൽ ജർമനി ദിവസേന 400 അഭയാർഥികളെയാണ് ദിവസവും തിരിച്ചയച്ചിരുന്നത്. അനിയന്ത്രിതമായ അഭയാർഥികളുടെ ഒഴുക്ക് കൈകാര്യം ചെയ്യാൻ സാധിക്കാതിരുന്ന അവസരത്തിലായിരുന്നു അത്. ഇപ്പോൾ അതിർത്തിയിൽ നിന്നു തിരിച്ചയയ്ക്കുന്ന ഭൂരിപക്ഷം പേരും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ അഭയാർഥികളായി പോകാൻ താത്പര്യമുള്ളവരാണ്. കഠിനമായ തണുപ്പ് രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെങ്കിലും ദിവസേന രണ്ടായിരത്തിലധികം അഭയാർഥികളാണ് അതിർത്തിയിൽ എത്തിച്ചേരുന്നത്. അതിർത്തിയിൽ ദിവസേന 3500 അഭയാർഥികളെ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമുണ്ട് ജർമനിക്കിപ്പോൾ.