- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനലുകളായ വിദേശീയരെ നാടുകടത്തും; അക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് അഭയാർഥിത്വം നൽകില്ലെന്ന് ജർമനി
ബെർലിൻ: ജർമൻ നിയമങ്ങൾ ലംഘിക്കുന്നവരെ പെട്ടെന്നു തന്നെ നാടുകടത്തുന്ന രീതിയിൽ പുതിയ നിയമനിർമ്മാണം നടത്താൻ കൂട്ടുകക്ഷി മന്ത്രി സഭ തീരുമാനിച്ചു. അക്രമം കാട്ടുന്നവരെ പെട്ടെന്നു തന്നെ നാടുകടത്താനും ലൈംഗികാതിക്രമം പോലെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്തുന്ന തരത്തിൽ അതിക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് അഭയാർഥിത്വം നിഷേധിക്കുന്ന
ബെർലിൻ: ജർമൻ നിയമങ്ങൾ ലംഘിക്കുന്നവരെ പെട്ടെന്നു തന്നെ നാടുകടത്തുന്ന രീതിയിൽ പുതിയ നിയമനിർമ്മാണം നടത്താൻ കൂട്ടുകക്ഷി മന്ത്രി സഭ തീരുമാനിച്ചു. അക്രമം കാട്ടുന്നവരെ പെട്ടെന്നു തന്നെ നാടുകടത്താനും ലൈംഗികാതിക്രമം പോലെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്തുന്ന തരത്തിൽ അതിക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് അഭയാർഥിത്വം നിഷേധിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്താനാണ് കൂട്ടുകക്ഷി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ ഇരുകക്ഷികളും തമ്മിൽ ഐകകണ്‌ഠ്യേന തീരുമാനമായിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ ചെയ്തതിന്റെ പേരിൽ പിടിക്കപ്പെടുന്ന അഭയാർഥികൾക്ക് ഒരു വർഷത്തിലേറെ ജയിൽശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അഭയാർഥിത്വം നിഷേധിക്കുന്ന തരത്തിലാണ് പുതിയ നിയമനിർമ്മാണം നടത്തുന്നത്. മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയർത്തുക, ലൈംഗികാതിക്രമങ്ങളിൽ ഏർപ്പെടുക, മോഷണം, പൊലീസ് അധികാരികൾക്കു നേരേയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പിടിക്കപ്പെടുന്നവരെ ഉടൻ തന്നെ നാടുകടത്തും.
പുതുവർഷപ്പുലരിയിൽ കൊളോണിലും മറ്റും അരങ്ങേറിയ ലൈംഗികാതിക്രമങ്ങളുടെ പേരിൽ ലോകത്തിന്റെ മുന്നിൽ ജർമനിക്ക് ഏറെ നാണക്കേടാണ് ഉണ്ടാക്കിയത്. ഒരു സംഘം അഭയാർഥികൾ ഒരു ഡസനോളം യുവതികളെ ബലാത്സംഗം ചെയ്യുകയായിരുന്നു.
അഞ്ഞൂറിലധികം പേർക്കെതിരേയാണ് ഈ സംഭവത്തിൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്. ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയറെ, നിയമകാര്യമന്ത്രി ഹൈക്കോ മാസ് എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അഭയാർഥി പ്രശ്‌നത്തിൽ സർക്കാരിന്റെ പുതിയ നയം വെളിപ്പെടുത്തിയത്. അതിക്രമം നടത്തിയെന്ന സംശയത്തിന്റെ നിഴലിൽ ആണെങ്കിൽപ്പോലും ഇത്തരക്കാർ നാടുകടത്തപ്പെടുമെന്നു തീർച്ചയായി.