- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തവർഷം മുതൽ മിനിമം വേജ് മണിക്കൂറിൽ 9.19 യൂറോ ആകും; 2020 ജനുവരിയിൽ അത് 9.35 യൂറോയായി ഉയരും; ജർമ്മനിയിലെ മിനിമം വേജ് നിരക്ക് വർദ്ധനവ് ഇങ്ങനെ
സാധരണക്കാർക്ക് ഏറെ പ്രതീക്ഷ നല്കികൊണ്ട് രാജ്യത്തെ മിനിമം വേജ് നിരക്ക് ഉയർത്താൻ തീരുമാനിച്ചു. ഇന്നലെ ചേര്ന്ന ക്യാബിനറ്റ് മീറ്റിങിലാണ് നിരക്ക് ഉയർത്തുന്ന കാര്യം അറിയിച്ചത്. നിലവിലുള്ള 8.84 യൂറോയിൽ നിന്ന് 9.19 യൂറോയിലേക്കാണ് നിരക്ക് ഉയരുന്നത്. മാത്രമല്ല 2020 ഓടെ നിരക്ക് 9.35 യൂറോയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്ത നിരവധിയാളുകൾക്ക് ഈ തീരുമാനം ഗുണകരമാകും. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ദാരിദ്രത്തിന്റെ ഭീഷണി നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ നിലവിലുള്ള നിരക്ക് പോരായെന്നും മണിക്കൂറിൽ 12 യൂറോയായി നിരക്ക് ഉയർത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
സാധരണക്കാർക്ക് ഏറെ പ്രതീക്ഷ നല്കികൊണ്ട് രാജ്യത്തെ മിനിമം വേജ് നിരക്ക് ഉയർത്താൻ തീരുമാനിച്ചു. ഇന്നലെ ചേര്ന്ന ക്യാബിനറ്റ് മീറ്റിങിലാണ് നിരക്ക് ഉയർത്തുന്ന കാര്യം അറിയിച്ചത്. നിലവിലുള്ള 8.84 യൂറോയിൽ നിന്ന് 9.19 യൂറോയിലേക്കാണ് നിരക്ക് ഉയരുന്നത്. മാത്രമല്ല 2020 ഓടെ നിരക്ക് 9.35 യൂറോയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്ത് സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്ത നിരവധിയാളുകൾക്ക് ഈ തീരുമാനം ഗുണകരമാകും. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ദാരിദ്രത്തിന്റെ ഭീഷണി നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ നിലവിലുള്ള നിരക്ക് പോരായെന്നും മണിക്കൂറിൽ 12 യൂറോയായി നിരക്ക് ഉയർത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Next Story