- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷപ്പുലരിയിലെ ലൈംഗികാതിക്രമം: അഭയാർഥികൾക്കെതിരേയുള്ള നിലപാടിൽ അയവില്ല; കുടിയേറ്റ നയങ്ങൾ കർശനമാക്കുമെന്ന് ജർമൻ ചാൻസലർ
ബെർലിൻ: പുതുവർഷപ്പുലരിയിൽ രാജ്യമെമ്പാടും അരങ്ങേറിയ ലൈംഗികാതിക്രമങ്ങളുടേയും മറ്റും പശ്ചാത്തലത്തിൽ അഭയാർഥികൾക്കെതിരേയുള്ള നിലപാടിൽ ഇനി മുതൽ അയവില്ലെന്നും കുടിയേറ്റ നയങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ. കഴിഞ്ഞ വർഷം തന്നെ ജർമനിയിലേക്കുള്ള കുടിയേറ്റം പത്തു ലക്ഷം കവിഞ്ഞെങ്കിലും അഭയാർഥികളെ ഇരുകൈയും നീട
ബെർലിൻ: പുതുവർഷപ്പുലരിയിൽ രാജ്യമെമ്പാടും അരങ്ങേറിയ ലൈംഗികാതിക്രമങ്ങളുടേയും മറ്റും പശ്ചാത്തലത്തിൽ അഭയാർഥികൾക്കെതിരേയുള്ള നിലപാടിൽ ഇനി മുതൽ അയവില്ലെന്നും കുടിയേറ്റ നയങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ.
കഴിഞ്ഞ വർഷം തന്നെ ജർമനിയിലേക്കുള്ള കുടിയേറ്റം പത്തു ലക്ഷം കവിഞ്ഞെങ്കിലും അഭയാർഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്ന മെർക്കൽ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തന്റെ കുടിയേറ്റ നയം കർക്കശമാക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അഭയാർഥികളിൽ കുറ്റം ചെയ്യുന്നവരെ രാജ്യത്തു നിന്നു പുറത്താക്കുന്നതിനും മറ്റും നിലവിലുള്ള കുടിയേറ്റ നിയമത്തിൽ ഭേദഗതി വരുത്തി നിയമം കർക്കശമാക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചത്. അഭയാർഥികളോട് ജർമനി കാണിച്ച അയഞ്ഞ മനോഭാവം ഇപ്പോൾ രാജ്യത്തിന് തിരിച്ചടി നൽകിയിരിക്കുകയാണെന്നും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവരെ നാടുകടത്തുമെന്നും മെർക്കൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതുവർഷ രാത്രിയിൽ കൊളോണിലും മറ്റും അരങ്ങേറിയ സംഭവങ്ങൾ രാജ്യത്തിന് കളങ്കം ചാർത്തിയെന്നും ഇതിൽ നിന്ന് ജർമനി ഇതുവരെ വിമുക്തമായിട്ടില്ലെന്നും ചാൻസർ ചൂണ്ടിക്കാട്ടി. കൊളോണിൽ തന്നെ പുതുവർഷാഘോഷത്തിനിടെ ഡസൻ കണക്കിന് സ്ത്രീകളെ അറുനൂറോളം പേർ ചേർന്ന് കൂട്ടമാനഭംഗം ചെയ്യതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് നഗരത്തിലെ പൊലീസ് മേധാവിയെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഘടിതമായിരുന്നു കൊളോണിലെ അതിക്രമമമെന്നുംമൃ മൊത്തം 516 കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിൽ 40 ശതമാനത്തോളം ലൈംഗികാത്രിക്രമവുമായി ബന്ധപ്പെട്ട കേസുകളാണ്. സമാന സംഭവത്തിൽ ഹാംബർഗിലും 133 കേസുകളാണ് ചാർജ് ചെയ്തിട്ടുള്ളത്.