ബർലിൻ: കിന്റർഗാർഡനുകൾക്കും സ്‌കൂളുകൾ ഓൾഡേ ഏജ് ഹോമുകൾ എന്നിവയ്ക്ക് സമീപം വേഗപരിധി മുപ്പതാക്കുന്നതടക്കുള്ള പരിഷ്‌കാരങ്ങളുമായി ട്രാഫിക് നിയമം പുതുവർഷം മുതൽ ജർമനയിൽ പ്രാബല്യത്തിൽ വരും.. സൈക്‌ളിസ്‌ററുകൾക്കു കൂടി പരിഗണന നല്കുന്ന വിധത്തിലാണ് പുതിയ പരിഷ്‌കാരങ്ങൾ.

കിൻഡർഗാർട്ടനുകൾ സ്‌കൂളുകൾ ഓൾഡേ ഏജ് ഹോമുകൾ എന്നിവയ്ക്കു മുന്നിൽ വേഗപരിധി മുപ്പതായി പരിമിതപ്പെടുത്തുന്നതാണ് ഇതിൽ പ്രധാനം. റെസ്‌ക്യൂ വാഹനങ്ങൾക്കുള്ള പ്രത്യേക ലെയ്‌നും നിർണയിക്കപ്പെടുന്നു.

നീളമേറിയ ട്രക്കുകൾക്കുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുന്നു. സൈക്‌ളിസ്‌ററു കൾക്ക് പ്രത്യേകം ട്രാഫിക് ലൈറ്റുകൾ ഇല്ലാത്തിടത്ത് അവർ കാറുകൾക്കുള്ളവ തന്നെ പിന്തുടരണമെന്നും പുതിയ ഭേദഗതിയിൽ പറയുന്നു.