- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനി കൂടുതൽ അഭയാർഥികളെ മടക്കി അയയ്ക്കുന്നു; അഭയാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഓസ്ട്രിയയും
വിയന്ന: സ്വീഡനും ഡെന്മാർക്കും അഭയാർഥി പ്രവാഹത്തിന് തടയുന്നതിന് അതിർത്തി നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ ജർമനിയും കൂടുതൽ അഭയാർഥികളെ മടക്കി അയയ്ക്കുന്നതായി ഓസ്ട്രിയ. ഡിസംബറിൽ ജർമനിയിൽ നിന്ന് ദിനംപ്രതി മടങ്ങുന്ന അഭയാർഥികളുടെ എണ്ണം 60 ആയിരുന്നത് ഈ വർഷം തുടക്കം മുതൽ 200 ആയെന്നാണ് അപ്പാർ ഓസ്ട്രിയ സ്‌റ്റേറ്റ് പൊലീസ് വക്താവ് ചൂണ
വിയന്ന: സ്വീഡനും ഡെന്മാർക്കും അഭയാർഥി പ്രവാഹത്തിന് തടയുന്നതിന് അതിർത്തി നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ ജർമനിയും കൂടുതൽ അഭയാർഥികളെ മടക്കി അയയ്ക്കുന്നതായി ഓസ്ട്രിയ. ഡിസംബറിൽ ജർമനിയിൽ നിന്ന് ദിനംപ്രതി മടങ്ങുന്ന അഭയാർഥികളുടെ എണ്ണം 60 ആയിരുന്നത് ഈ വർഷം തുടക്കം മുതൽ 200 ആയെന്നാണ് അപ്പാർ ഓസ്ട്രിയ സ്‌റ്റേറ്റ് പൊലീസ് വക്താവ് ചൂണ്ടിക്കാട്ടുന്നത്.
ജർമനിയിൽ നിന്ന് മടക്കി അയയ്ക്കപ്പെടുന്ന അഭയാർഥികൾ കൂടുതലായും അഫ്ഗാൻ, മോറോക്കോ, അൽജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇക്കൂട്ടർക്ക് ജർമനിയിൽ അഭയാർഥികളായി തുടരാൻ താത്പര്യമില്ലെന്നും സ്‌കാൻഡിനാവിയ പോലെയുള്ള രാജ്യങ്ങളാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് പറയപ്പെടുന്നത്. യൂറോപ്യൻ യൂണിയനിലേക്ക് അഭയാർഥികളായി എത്തുന്നവരുടെ പ്രധാന പാതയാണ് ഓസ്ട്രിയ. പ്രത്യേകിച്ച് അപ്പർ ഓസ്ട്രിയ സംസ്ഥാനം. ഇവിടങ്ങളിലൂടെയുള്ള അഭയാർഥി പ്രവാഹം ദിനം പ്രതി ആയിരത്തിനും രണ്ടായിരത്തിനും ഇടയിലാണ്.
അഭയാർഥികളുടെ മറ്റൊരു ഇഷ്ട ഇടമായ സ്വീഡൻ, ഇവിടത്തേക്കുള്ള അഭയാർഥി പ്രവാഹത്തിന് തടയിടുന്നതിനായി ഡെന്മാർക്കുമായുള്ള അതിർത്തിയിൽ കഴിഞ്ഞാഴ്ച നിയന്ത്രണം കൊണ്ടു വന്നിരുന്നു. തന്മൂലം ജർമനിയിൽ നിന്നുള്ള അഭയാർഥികൾക്ക് ഡെന്മാർക്കും അതിർത്തിയിൽ നിയന്ത്രമം ഏർപ്പെടുത്തി. ഇത്തരത്തിൽ പല രാജ്യങ്ങളും നിയന്ത്രണം കൊണ്ടുവന്നതിനു പിന്നാലെ ഓസ്ട്രിയയും ഇതിന്റെ അതിർത്തികളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കുകയാണ്. സ്ലൊവേനിയ അതിർത്തിയിലും കരിന്തിയ അതിർത്തിയിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനുവരി ഒന്നിനു ശേഷം ഇവിടെ നിന്ന് 1652 അഭയാർഥികളെ മടക്കി അയച്ചു കഴിഞ്ഞു.